സ്നിഷ് ലീഗില്‍ റയല്‍ വയാദോലിദിനെ ഗോളില്‍ മുക്കി ബാഴ്സലോണ : ബാഴ്സയുടെ വിജയം മറുപടിയില്ലാത്ത ഏഴു ഗോളിന് 

മാഡ്രിഡ് : സ്നിഷ് ലീഗില്‍ റയല്‍ വയാദോലിദിനെ ഗോളില്‍ മുക്കി ബാഴ്സലോണ. ബ്രസില്‍ താരം റാഫീഞ്ഞയുടെ ഹാട്രിക് മികവില്‍ മറുപടിയില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ബാഴ്സ എതിരാളികളെ കശക്കിയെറിഞ്ഞത്.തുടർച്ചയായ നാലാം ജയത്തോടെ ലീഗില്‍ ഒന്നാമതുള്ള ബാഴ്സക്ക് റയല്‍ മഡ്രിഡിനേക്കാള്‍ ഏഴു പോയന്‍റിന്‍റെ ലീഡായി. സീസണിന്‍റെ തുടക്കത്തിലെ നാലു മത്സരങ്ങളും ജയിക്കുന്ന ഒരേയൊരു ടീമാണ് ഹാൻസി ഫ്ലിക്കിന്‍റെ സംഘം. റോബർട്ട് ലെവൻഡോവ്സ്കി, ജുല്‍സ് കുന്‍ഡെ, ഡാനി ഒള്‍മോ, ഫെറാൻ ടോറസ് എന്നിവരും വലകുലുക്കി. മത്സരത്തിന്റെ 20ാം മിനിറ്റിലാണ് ബാഴ്സ ഗോള്‍വേട്ട തുടങ്ങുന്നത്.

Advertisements

പോ കുർബാസിയുടെ അസിസ്റ്റില്‍ റാഫീഞ്ഞയാണ് ആദ്യം അക്കൗണ്ട് തുറന്നത്. 24-ാം മിനിറ്റില്‍ ലെവൻഡോവ്സ്കിയിലൂടെ ലീഡ് വർധിപ്പിച്ചു. കൗമാര താരം ലമിൻ യമാലാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമില്‍ ഫ്രഞ്ച് താരം ജുല്‍സ് കുൻഡെ മൂന്നാം ഗോള്‍ നേടി. രണ്ടാം പകുതിയില്‍ 64, 72 മിനിറ്റുകളില്‍ വലകുലുക്കി റാഫീഞ്ഞ ഹാട്രിക് തികച്ചു. താരത്തിന്‍റെ മൂന്നാം ഗോളിന് വഴിയൊരുക്കിയത് യമാലാണ്. 81ാം മിനിറ്റില്‍ ഡാനി ഒള്‍മോയും 85ാം മിനിറ്റില്‍ ഫെറാൻ ടോറസും പട്ടിക പൂർത്തിയാക്കി.മത്സരത്തില്‍ പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകള്‍ തൊടുക്കുന്നതിലും ബാഴ്സയുടെ സമ്ബൂർണ ആധിപത്യമായിരുന്നു. 70 ശതമാനമാണ് പന്ത് കൈവശം വെച്ചത്. മൊത്തം ഷോട്ടുകള്‍ 24 എണ്ണം. വയാദോലിദിന്‍റെ കണക്കില്‍ നാലെണ്ണം മാത്രം. സീസണില്‍ ഇതുവരെ 13 ഗോളുകളാണ് ബാഴ്സ നേടിയത്.

Hot Topics

Related Articles