ഖത്തർ: ഖത്തറിന്റെ മണ്ണിൽ വമ്പൻ അട്ടിമറിയുമായി മൊറോക്കോ. ആദ്യാവസാനം ആക്രമിച്ചു കളിച്ച സ്‌പെയിനെ നിശ്ചിത സമയത്തും എക്‌സട്രാ ടൈമിലും സമനിലയിൽ കുടുക്കി, പെനാലിറ്റി ഷൂട്ടൗട്ടിൽ പോലും ഒരു ഗോൾ വഴങ്ങാതെയാണ് മൊറോക്കോയൻ അട്ടിമറി. പെനാലിറ്റി ഷൂട്ടൗട്ടിൽ മൊറോക്കോ മൂന്നു ഗോൾ അടിച്ചപ്പോൾ ഒരെണ്ണം പോലും തിരികെ അടിയ്ക്കാൻ സ്‌പെയിനായില്ല. സ്‌പെയിനും വിജയത്തിനും ഇടയിൽ മതിൽകെട്ടി മൊറോക്കോൻ ഗോളി യാഷിൻ ബോവ്‌നോവു നിന്നതോടെയാണ് വിജയംം മൊറോക്കോ റാഞ്ചിയത്.
രണ്ടു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിൽക്കുകയായിയിരുന്നു. ഇതോടെയാണ് എക്‌സ്ട്രാ ടൈം വേണ്ടി വന്നത്. എക്‌സ്ട്രാ ടൈമിൽ ലഭിച്ച മികച്ച അവസരങ്ങൾ ഗോളാക്കി മാറ്റാനാവാതെ സ്‌പെയിനിനെ ദൗർഭാഗ്യം തടഞ്ഞു നിർത്തി. എന്നാൽ, ആക്രമിച്ചു കളിച്ചെങ്കിലും ഇരുടീമുകൾക്കും ഗോളടിക്കാനാവാതെ വന്നതോടെ കളി പെനാലിറ്റി ഷൂട്ടൗട്ടിലേയ്ക്കു നീങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൊറൊക്കോയുടെ ആദ്യ കിക്ക് എടുത്ത അഹമ്മദി സബീരിയ്ക്കു പിഴച്ചില്ല പന്ത് വലയിൽ. എന്നാൽ, സ്‌പെയിന്റെ ആദ്യ കിക്കെടുത്തത് പിഴച്ചു. പന്ത് പോസ്റ്റിലിടിച്ച് പുറത്തേയ്ക്കു തെറിച്ചു. മൊറോക്കോയുടെ രണ്ടാം ഷോട്ടെടുത്ത ഹക്കിം സിയേച്ച് ഗോൾ കീപ്പറെ കബളിപ്പിച്ച് പന്ത് വലയിൽ എത്തിച്ചു. എന്നാൽ, സ്‌പെയിനിന്റെ രണ്ടാം ഷോട്ടെടുത്ത കാർലോസ് സെയ്‌ലറുടെ ഷോട്ട് മൊറോക്കോ ഗോൾ കീപ്പർ യാഷിൻ ബോവ്‌നോവു തട്ടിത്തെറിച്ചു. മൊറോക്കോയുടെ മൂന്നാം ഷോട്ട് സ്പാനിഷ് ഗോൾകീപ്പർ യുനാൻ സിംസോണി അടിച്ചു തെറിപ്പിച്ചതോടെ വീണ്ടും കളി മുറുകി. എന്നാൽ, സെർജിയോ ബുസ്‌കെറ്റ്‌സിന്റെ ഷോട്ട് തട്ടിയകറ്റി മൊറോക്കോ ഗോളി വീണ്ടും ഹീറോയായി. അവസാന ഷോട്ട് വലയിലെത്തിച്ച അർച്ചാഫ് ഹക്കീമി മൊറോക്കോയുടെ വിജയം ഉറപ്പിച്ചു. ഒരൊറ്റ ഷോട്ട് പോലും വലയിലെത്തിക്കാതെ സ്‌പെയിൻ കണ്ണീരോടെ പുറത്തേയ്ക്ക്.