ലാലിഗ കിരീട പോരാട്ടം : റയല്‍ മാഡ്രിഡിന് തിരിച്ചടി

മാഡ്രിഡ് : ലാലിഗ കിരീട പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തിരിച്ചടി. അവർ ഇന്ന് ലീഗില്‍ റയല്‍ ബെറ്റിസിനോട് പരാജയപ്പെട്ടു.ബെറ്റിസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 2-1ന് ആയിരുന്നു റയലിന്റെ തോല്‍വി. തുടക്കത്തില്‍ ഒരു ഗോളിന്റെ ലീഡ് എടുത്ത ശേഷമായിരുന്നു തോല്‍വി. ഇന്ന് പത്താം മിനുറ്റില്‍ ബ്രാഹിം ഡിയസിലൂടെ ആണ് റയല്‍ മാഡ്രിഡ് ലീഡ് എടുത്തത്. ഈ ഗോളിന് 34ആം മിനുറ്റില്‍ ഒരു കോർണറില്‍ നിന്ന് ബെറ്റിസ് മറുപടി നല്‍കി. ഇസ്കോ എടുത്ത കോർണറില്‍ നിന്ന് ജോണി കോദ്ദോസോ പന്ത് വലയില്‍ എത്തിച്ചു. സ്കോർ 1-1.

Advertisements

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ച്‌ ഇസ്കോ ബെറ്റിസിനെ മുന്നില്‍ എത്തിച്ചു. റയല്‍ മാഡ്രിഡ് ഇതിനു ശേഷം സമനിലക്ക് ആയി ശ്രമിച്ചെങ്കിലും അവരുടെ രണ്ടാം ഗോള്‍ വന്നില്ല. ഈ പരാജയത്തോടെ റയല്‍ മാഡ്രിഡ് 26 മത്സരങ്ങളില്‍ നിന്ന് 54 പോയിന്റില്‍ നില്‍ക്കുന്നു. ഒരു മത്സരം കുറവ് കളിച്ച ബാഴ്സലോണ 54 പോയിന്റുമായി റയലിന് മുന്നില്‍ ഉണ്ട്.

Hot Topics

Related Articles