തിരുവനന്തപുരം : സിനിമാമേഖലയില്‍ വനിതകള്‍ നേരിട്ട ദുരനുഭവങ്ങള്‍ അന്വേഷിക്കുന്നതിന് രൂപം നല്‍കിയ പ്രത്യേക അന്വേഷണസംഘം പോലീസ് ആസ്ഥാനത്ത് യോഗം ചേർന്ന് തുടരന്വേഷണത്തിന് രൂപം നല്‍കി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു. പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.
അന്വേഷണ സംഘത്തില്‍ കൂടുതല്‍ വനിതാ ഓഫീസർമാരെ ഉള്‍പ്പെടുത്തി. ഇതുമായിബന്ധപ്പെട്ട് ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ നിർദ്ദേശം നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസർമാരെ കൂടാതെ മറ്റ് മുതിർന്ന ഐ പി എസ് ഓഫീസർമാരും യോഗത്തില്‍ പങ്കെടുത്തു. ആരോപണവുമായി രംഗത്തുവരുന്നവരുടെയെല്ലാം മൊഴി രേഖപ്പെടുത്തും. മൊഴിയില്‍ ഉറച്ചു നിന്ന് കേസെടുക്കാൻ സ്ത്രീകള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഉടൻ കേസെടുക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണം വേഗത്തില്‍ പൂർത്തിയാക്കണം. ഒരോ വനിത ഉദ്യോസ്ഥർക്കും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ ടീം വിപുലപ്പെടുത്താം. മൊഴി, സാക്ഷി മൊഴികള്‍ , സാഹചര്യതെളിവുകള്‍ എന്നിവ സൂക്ഷമായി പരിശോധിക്കണംകോടതിയില്‍ നിന്നും അന്വേഷണ സംഘത്തിന് തിരിച്ചടി ലഭിക്കാത്ത വിധം അന്വേഷണം മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.