കോട്ടയം: ദൃശ്യമാധ്യമ രംഗത്തെ ആർട്ടിഫിഷ്യൽ ഇന്റലിജന്റസ് എന്ന വിപ്ലവകരമായ ചുവടുവപ്പിനോട് സമാനമായി സാങ്കേതികതയോട് കൈകോർത്ത് പള്ളം ബിഷപ്പ് സ്പീച്ച്ലീ കോളേജിലെ മീഡിയ സ്റ്റഡീസ് ഡിപ്പാർട്മെന്റ്. ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിലുള്ള ഓൺലൈൻ ന്യൂസ് ചാനലായ സ്പീച്ച്ലി ന്യൂസിലാണ് എ.ഐ ന്യൂസ് ആങ്കർ ഹണി പ്രത്യക്ഷപ്പെട്ടത്.
മലയാളം ടെലിവിഷൻ ചാനലിന്റെ ചരിത്രത്തിൽ ആദ്യമായി എ.ഐ ന്യൂസ് ആങ്കർ വാർത്താവതരണം നടത്തിയിരുന്നു. അതിനു പിന്നലെയാണ് നൂതനമായ സങ്കേതികവിദ്യകൾ ഉപയോഗിച്ച് എ.ഐയുടെ സഹായത്തോടെയുള്ള വാർത്താവതരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീഡിയ സ്റ്റഡീസ് ഡിപ്പാർട്മെന്റ് ഹെഡ് എ.ആർ ഗിൽബെർട്ടാണ് പുതിയ ചുവടുവയ്പിന്റെ ശില്പി. സ്വന്തമായി നിർമ്മിച്ച ടെലിപ്രോംപ്റ്റർ ഉപയോഗിച്ച് വാർത്ത വായിച്ച് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് മുൻപും വാർത്തകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ മാധ്യമ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യമായി എ.ഐ ന്യൂസ് ആങ്കറെ ഉപയോഗിച്ചു വാർത്ത അവതരണം നടത്തിയെന്ന നിലയിലും ഡിപ്പാർട്ട്മെന്റിന്റെ ചുവടുവെയ്പ് വീണ്ടും ശ്രദ്ധേയമാവുകയാണ്.
മലയാള മനോരമ മുൻ ന്യൂസ് എഡിറ്റർ ഡോ. പോൾ മണലിൽ, മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ ടി.കെ രാജഗോപാൽ, അധ്യാപകരായ അനു അന്ന ജേക്കബ്, ശ്രീലക്ഷ്മി സി.എസ് തുടങ്ങിയവരുടെ സാന്നിധ്യം ഡിപ്പാർട്ട്മെന്റിനെ മികവുറ്റതാക്കുന്നു.