കനത്ത മഴയിലും ജില്ലാ സ്കൂള്‍ കായിക മേള നടത്തി സംഘാടകർ; ക്ഷുഭിതരായി രക്ഷകർത്താക്കൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴയിലും ജില്ലാ സ്കൂള്‍ കായിക മേള നടത്തി സംഘാടകർ. തിരുവനന്തപുരത്ത് എല്‍എൻസിപിഇയില്‍ ആണ് മത്സരങ്ങള്‍ നടന്നത്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ട്രാക്കും ഫീല്‍ഡും വെള്ളം നിറഞ്ഞിട്ടും കായികമേള നിർത്തിവെച്ചിരുന്നില്ല. രാവിലെ 9 മണിക്കായിരുന്നു മത്സരങ്ങള്‍ ആരംഭിക്കേണ്ടിയിരുന്നത്. പതിനൊന്നു മണിയോടെ മഴ തോരാത്ത സാഹചര്യത്തില്‍ മത്സരങ്ങള്‍ ആരംഭിക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.

Advertisements

ഓട്ട മത്സരങ്ങളാണ് ആദ്യം ആരംഭിച്ചത്.
സിന്തറ്റിക് ട്രാക്ക് വെള്ളം നിറഞ്ഞതോടെ ഓടിയെത്താൻ കായിക താരങ്ങള്‍ ബുദ്ധിമുട്ടി. സ്പൈക്ക് വെള്ളം നിറഞ്ഞതും കുട്ടികള്‍ക്ക് പ്രതിസന്ധിയായി. തുടർന്ന് പലരും സ്പൈക്ക് ഉപേക്ഷിച്ചാണ് ഓടിയത്. ഓട്ടത്തിനിടയില്‍ കുട്ടികള്‍ തെന്നി വീണ് പരിക്കുപറ്റുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും കുട്ടികള്‍ക്കും അധ്യാപകർക്കും രക്ഷകർത്താക്കള്‍ക്കും മഴ നനയാതെ നില്‍ക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നില്ല. അതേസമയം, ഉച്ചകഴിഞ്ഞ് നടക്കേണ്ട മത്സര ഇനങ്ങള്‍ ശനിയാഴ്ച്ചത്തേക്ക് മാറ്റിയത് രക്ഷകർത്താക്കളെ ക്ഷുഭിതരാക്കി. തുടർന്ന് സംഘാടകരുമായി വാക്കുതർക്കവുമുണ്ടായി.

Hot Topics

Related Articles