ലണ്ടന്‍ : മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാൻ ഒരുങ്ങി ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ. പോഗ്ബ ക്ലബ് വിടുമെന്ന് യുണൈറ്റഡ് സ്ഥിരീകരിച്ചു. യുണൈറ്റഡുമായി ജൂണ്‍ അവസാനം വരെയാണ് പോഗ്ബയുടെ കരാർ. ഇതിനു ശേഷം താരം യുണൈറ്റഡ് വിടും.
2016-ല്‍ യുവന്റസില്‍ നിന്ന് യുണൈറ്റഡില്‍ എത്തിയ പോഗ്ബയ്ക്ക് അന്നത്തെ ലോക റെക്കോര്‍ഡ് തുകയായ 89 ദശലക്ഷം പൗണ്ടാണ് ലഭിച്ചത്. 2009-ല്‍ 16 മത്തെ വയസിൽ ഫ്രഞ്ച് ക്ലബ്ബിലെ ഹാവ്രെയില്‍ നിന്നാണ് ആദ്യമായി പോഗ്ബ യുണൈറ്റഡില്‍ എത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2011-ല്‍ യൂത്ത് കപ്പ് നേടിയ യുണൈറ്റഡിന്റെ ഭാഗമായിരുന്നു. 2012 ജൂലൈയില്‍ കരാര്‍ അവസാനിക്കുമ്പോള്‍ സീനിയര്‍ ടീമില്‍ ഏഴു തവണ കളത്തിലിറങ്ങി. പിന്നീട് അദ്ദേഹം യുവന്റസിലേക്കു പോയി. 2016-ല്‍ വീണ്ടും യുണൈറ്റഡില്‍ തിരിച്ചെത്തി. ഇനി പഴയ ക്ലബ്ബായ യുവന്റസിലേക്കു തന്നെ പോഗ്ബ മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.