ഇടകൊച്ചിയിൽ വീടിനുള്ളിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് വാത്തുവീട്ടിൽവി.ജെ.തോമസിനെ

ഇടക്കൊച്ചി : കണ്ണങ്ങാട്ട് റോഡിൽ സെന്റ് മേരീസ് പള്ളിക്ക് സമീപം താമസിക്കുന്ന വാത്തുവീട്ടിൽ
വി.ജെ.തോമസിനെ (ടോമി – 68) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച തൊട്ടടുത്ത വീട്ടിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുവാൻ അദ്ദേഹം എത്തിയിരുന്നതാണ് ഭാര്യയുടെ മരണശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഏക മകളെ വിവാഹം ചെയ്ത് അയച്ചതിനു ശേഷം വിദേശത്താണ്. ഇടക്കൊച്ചി മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ അനേകം നാളുകളായി കണ്ടക്ടർ ജോലി ചെയ്യുകയാണ്.
സംസ്ക്കാരം നാളെ സെപ്റ്റംബർ 17 ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് ഇടക്കൊച്ചി സെന്റ്.മേരീസ് പള്ളി സെമിത്തേരിയിൽ ഭാര്യ പരേതയായ മേരി
മകൾ : ഷാറോൺ ബ്രൈറ്റൻ, മരുമകൻ : ബ്രൈറ്റൻ.

Advertisements

Hot Topics

Related Articles