എറണാകുളം : അഞ്ചും പതിനൊന്നും വയസുള്ള കുട്ടികൾക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മനോവൈകല്യത്തിന് ചികിത്സയിലാണ് പ്രതി എന്നാണ് ഹർജിയിൽ പറയുന്നത്. മരുന്ന് കഴിക്കാൻ വൈകിയതാണ് സ്വഭാവ വൈകൃതത്തിനു കാരണം എന്നാണ് പ്രതിഭാഗം പറയുന്നത്. എന്നാൽ സമാനമായ കേസ് നടന്റെ പേരിൽ മുൻപും ഉണ്ടായിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
Advertisements
ഈ മാസം നാലിനാണ് തൃശൂർ അയ്യന്തോളിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2016 ഓഗസ്റ്റ് 27 നു സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനികൾക്കടുത്തെത്തിയ പ്രതി കാറിന്റെ ഡ്രൈവർ സീറ്റിലിരുന്നു നഗ്നത പ്രദർശനം നടത്തുകയായിരുന്നു.