തിരുവനന്തപുരം: ഇന്ന് നടക്കുന്ന ശോഭായാത്രയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണമേര്‍പ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് 7.30 വരെയാണ് ഗതാഗത ക്രമീകരണം.ശോഭയാത്രയുമായി ബന്ധപ്പെട്ട് പാളയം,സ്റ്റാച്യു,പുളിമൂട്, ആയൂര്‍വേദ കോളേജ്,ഓവര്‍ബ്രിഡ്ജ്, കിഴക്കേകോട്ട, വെട്ടിമുറിച്ച കോട്ട വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം ഒഴിവാക്കി വാഹനങ്ങള്‍ മറ്റു റോഡുകളിലൂടെ വഴി തിരിച്ച് വിടും.ശോഭയാത്രയോട് ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ പാളയത്ത് എത്തി ആളുകളെ ഇറക്കിയ ശേഷം ആശാന് സ്ക്വയര്‍, പേട്ട, ചാക്ക വഴി ബൈപ്പാസിലെത്തി പാര്‍ക്ക് ചെയ്യണം.പി.എം.ജി ഭാഗത്ത് നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എല്‍.എം.എസ്, പബ്ലിക് ലൈബ്രറി, നന്ദാവനം, ബേക്കറി ജംഗ്ഷന് വഴിയും, ജനറല്‍ ആശുപത്രി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ അണ്ടര്‍ പാസേജ്, ബേക്കറി വഴിയും സ്റ്റേഡിയം ഫ്ലൈ ഓവര്‍, പി.എം.ജി വഴിയും പോകണം.വെള്ളയമ്ബലത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വഴുതക്കാട്, തൈക്കാട് വഴിയും, കേശവദാസപുരം, മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ പട്ടത്ത് നിന്ന് കുറവന്‍കോണം, കവടിയാര്‍ വഴിയും,തിരുവല്ലം ഭാഗത്ത് നിന്ന് കിഴക്കേകോട്ട വഴി കടന്നുപോകുന്ന വാഹനങ്ങള്‍ തിരുവല്ലം ബൈപ്പാസ്, ഈഞ്ചക്കല്‍ വഴി കടന്നുപോകേണ്ടതും, കരമന ഭാഗത്ത് നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കിള്ളിപ്പാലം അട്ടക്കുളങ്ങര വഴിയും പോകണം.