പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 146 മത് ജൻമദിന മഹോൽസവം, ഫെബ്രുവരി 14 മുതൽ 20 വരെ നടക്കും

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ146 മത് ജൻമദിന മഹോൽസവം ഫെബ്രുവരി 14 മുതൽ 20 വരെ പി ആർ ഡി എസ് ആസ്ഥാനമായ ഇരവിപേരൂർ ശീ കുമാർനഗറിൽ വിപുലമായ പരിപാടികളോടെ ആദിയരുടെ ദേശീയ ഉത്സവമായി നടക്കുകയാണ്.

Advertisements

ഒന്നാം ദിവസം ഫെബ്രുവരി 14


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ 6.30 ന് വിശുദ്ധ സന്നിധാനങ്ങളിൽ പ്രാർത്ഥനയോടെ ആ ഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. 9ന് കൊടിയേറ്റ് സഭാ പ്രസിഡന്റ് വൈ. സദാശിവൻ നിർവ്വഹിക്കും. തുടർന്ന്
അടിമ സ്മാരക സ്തംഭത്തിൽ പുഷ്‌പാർച്ചന. ഉച്ചകഴിഞ് 3 മണിക്ക് , പൊയ്ക പ്രദക്ഷിണവും വിശുദ്ധ സന്നിധാനങ്ങളിൽ പ്രത്യേക പ്രാർത്ഥനയും ദീപാരാധനയും നടക്കും . തുടർന്ന് 8 ന് എട്ടുകര സമ്മേളനം എട്ടുകര കൺവീനറും ഹൈകൗൺസിൽ അംഗവും സി.കെ. ജ്ഞാനശീലൻ അധ്യക്ഷത വഹിക്കും. സഭാ പ്രസിഡന്റ് വൈ. സദാശിവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുകുല ഉപശ്രേഷ്ഠൻ എം. ഭാസ്ക്കരൻ അനുഗ്രഹ പ്രഭാഷണം നടത്തും. വൈസ്പ്രസിഡന്റ് ഡോ. പി.എൻ.വിജയകുമാർ മുഖ്യ പ്രഭാഷണവും. ജനറൽ സെക്രട്ടറി സി.സി. കുട്ടപ്പൻ ജൻമദിന സന്ദേശവും നൽകും. ഇരവിപേരൂർ മേഖലാ ഉപദേഷ്ടാവ് റ്റി.റ്റി. സുന്ദരൻ എട്ടുകര ജോ. കൺവീനർ സി.ഡി .വിദ്യാധരൻ , ചാത്തങ്കരി ശാഖാ ഉ
പദേഷ്ടാവ് കെ.രാമചന്ദ്രൻ , എട്ടുകര
ജോ.സെക്രട്ടറിമാർ സുബേഷ് ചാൽക്കര, എസ്.മനോജ് , ഇരവിപേരൂർ ശാഖാ സെക്രട്ടറി
കെ.അനീഷ് കുമാർ , മല്ലപ്പള്ളി ശാഖാ സെക്രട്ടറി ചെല്ലപ്പൻ എം. ആർ, എട്ടുകര ജോ കൺവീനർ
മനീഷ് കണിയാം മൂല, കീഴ് വായ്പൂർ ശാഖ വർക്കിംഗ് കമ്മിറ്റിയംഗം സന്തോഷ് ഐ. ആർ എന്നിവർ ആശംസകൾ അറിയിക്കും.
എട്ടുകര കമ്മറ്റി സെക്രട്ടറി മനേഷ് വെള്ളിക്കര സ്വാഗതവും ട്രഷറർ വി.അനിൽ കുമാർ നന്ദിയും പറയും. രാത്രി11 മണിക്ക് സംഗീത് വിജയൻ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി ഉണ്ടായിരിക്കും. തുടർന്ന് എട്ടുകരയിലെ ശാഖകൾ അവതരിപ്പിക്കുന്ന മറ്റു കലാ പരിപാടികൾ അരങ്ങേറും.

രണ്ടാം ദിവസം
ഫെബ്രുവരി 15

രാവിലെ 6.30 ന് വിശുദ്ധ സന്നിധാനങ്ങളിൽ പ്രാർത്ഥന, 10 ന് സിമ്പോസിയം
വിഷയം: പൊയ്കയിൽ ശ്രീ കുമാര ഗുരുദേ വന്റെ തത്വ ശാസ്ത്രം, പ്രയോഗം: ഒരു വിശകലനം
വിഷയാവതരണം രവീന്ദ്ര കുമാർ മുണ്ടക്കയം .
തുടർന്ന് 3മണിക്ക് യുവ ജന സംഘം പ്രതിനിധി സമ്മേളനം നടക്കും. യുവജന സംഘം
പ്രസി ഡന്റ് കെ.ആർ. രാജീവ് അദ്ധ്യക്ഷതയും സഭാവൈസ് പ്രസിഡന്റ് ഡോ.പി.എൻ . വിജയകുമാർ ഉദ്ഘാടനവും സഭാ ട്രഷറർ സി.എൻ. തങ്കച്ചൻ മുഖ്യ പ്രഭാഷണവും നടത്തും. യുവജനസംഘം കേന്ദ്ര സമിതിയംഗങ്ങളായ സുനിത എസ് , അമൃത് ദേവ് റ്റി ,അജേഷ് പോട്ടച്ചിറ , രാജീവ് കുമാർ . പി. ആർ, രതീഷ് ശാന്തിപുരം എന്നിവർ ആശംസകൾ അറിയിക്കും. ജോ.സെക്രട്ടറി അശ്വതി സിജു സ്വാഗതം പറയും കേന്ദ്ര സമിതിയംഗം ജയേഷ് എം.ബി.നന്ദിയും പറയും.

വൈകിട്ട് 8 മണിക്ക് മത സമ്മേളനം നടക്കും ഗുരുകുല ഉപശ്രേഷ്ഠൻ എം. ഭാസ്കരൻ അദ്ധ്യക്ഷനായിരിക്കും .സഭാ പ്രസിഡന്റ് വൈ.സദാശിവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈ കൗൺസിൽ അംഗം വി.ആർ. കുട്ടപ്പൻ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും . ഗുരുകുല ഉപദേഷ്ടാവ് വൈ. ജ്ഞാനശീലൻ , മേഖലാ ഉപദേ ഷ്ടാക്കളായ കെ.ജി. സുകുമാരൻ, രാജാറാം. പി, എം.കെ. വിജയൻ കുംഭിത്തോട്, ശാഖാ ഉപദേഷ്ടാക്കളായ പി.റ്റി. ദേവകുമാർ , ഡി.വിജയകുമാർ മൈലച്ചൽ, യു.പി. കൃഷ്ണൻകുട്ടി, വി.സി. ബാലൻ ആശാരിക്കാട്, സുപ്രഭാസ് കരിന്തോട്ടുവ , ശാഖാ സെക്രട്ടറിമാർ കെ.രാമാനന്ദ് വെങ്ങെളത്തുകുന്ന്, സന്തോഷ്.പി.റ്റി. മുട്ടപ്പള്ളി എന്നിവർ സംസാരിക്കും.

ഉപദേഷ്ടാ സമിതി സെക്രട്ടറി പി. ദയാനന്ദൻ സ്വാഗതം പറയും ഉപദേഷ്ടാ സമിതി ജോ. സെക്രട്ടറി കെ. ജ്ഞ്ഞാനസുന്ദരൻ നന്ദിയും പറയും. വൈകുന്നേരം 11 മണിക്ക് വൈക്കം അനിൽ അവതരിപ്പിക്കുന്ന സംഗീത സദസും തുടർന്ന് വിവിധ കലാപരിപാടികളും നടക്കും.

മൂന്നാം ദിവസം ഫെബ്രുവരി 24

രാവിലെ 6. 30 ന് വിശുദ്ധ സന്നിധാനങ്ങളിൽ പ്രാർത്ഥന. 9 ന് വിവിധ സമിതികളുടെ സംയുക്ത യോഗവും തുടർന്ന് ആദിയർദീപം മാസികയുടെ
അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 10ന് മാധ്യമ സെമിനാറും, എഴുത്തുകാരുടെ സംഗമവും നടക്കും മാധ്യമങ്ങളുടെ ജനാധിപത്യവും ആദിയർ ദീപത്തിന്റെ ചരിത്രവും എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാറിൻ്റെ
ഉൽഘാടനം പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എസ് ജോസഫ് നിർവ്വഹിക്കും. ആദിയർ ദീപം എഡിറ്റർ
രജ്ഞിത് വിഷയി വരണം നടത്തും മീഡിയ കൺവീനർ ശശി ജനകലയും എഡിറ്റർ സുരേഷ് ഗംഗാധരനും പ്രസിഡിയം നിയന്ത്രിക്കും എഡിറ്റർ പി.എസ്.അഭയൻ സ്വാഗതവും പബ്ളിക്കേഷൻ കമ്മറ്റിയംഗം അനിൽ വർഷ കൃതജ്ഞയും രേഖപ്പെടുത്തും.തുടർന്ന് അഡ്വ.വി.വി. മുത്തു സ്വാമി, എം .എൻ .ശശികുമാർ ,രതീഷ് ശാന്തി പുരം . ടി.കെ.മോഹൻദാസ് , രമണി.പി.കെ, സുപ്രഭാസ് കരിന്തോട്ടുവ ,അമ്പിളി മുട്ടപ്പള്ളി, സുജാത റ്റിജി, സി.കെ. ഉദയകുമാർ , പ്രകാശ് കുമാർ കൊടുമൺ , സ്വാതി മോഹൻലാൽ . സുമേഷ് കാഞ്ഞിരത്തും മുട്ടിൽ, ധനേഷ്.പി.കെ , രാഹുൽ പൊയ്കയിൽ , റ്റി.എൻ.രഘുനാഥ് . ശ്രീകുമാർ നെടുമാവ്, രവീന്ദ്ര കുമാർ മുണ്ടക്കയം, പ്രദീപ് കുമാർ മഠത്തുംഭാഗം, ജയദേവൻ കെ. എസ് .എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.

വൈകുന്നേരം 6.30 ന് അദിയർ ദീപം വജ്രജൂബിലി വാർഷിക സമ്മേളനം നടക്കും റിട്ട. ജഡ്ജിയും സഭാ വൈസ് പ്രസിഡൻ്റ് മായ ഡോ.പി.എൻ.വിജയകുമാർ അധ്യക്ഷത വഹിക്കും. സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉൽഘാടനം നിർവ്വഹിക്കും. പുസ്തക പ്രകാശനം പരിചയപ്പെടുത്തൽ യുവജന സംഘം ജോ.സെക്രട്ടറി ഡോ രാജീവ് മോഹനൻ നടത്തും.
ആദിയർദീപം ജൻമദിന പതിപ്പുകളുടെ പ്രകാശനം കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊഫസ്സർ ഡോ.കെ.എസ്. മാധവൻ നിർവ്വഹിക്കും.
തുടർന്ന് വ്യവസ്ഥയുടെ നടപ്പാതകൾ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം സ്കൂൾ ഒഫ് ലെറ്റേഴ്സ് മഹാത്മ ഗാന്ധി യുണിവേഴ്സിറ്റി പ്രൊഫസർ അജു കെ. നാരായണൻ നിർവ്വഹിക്കും. ആത് മപബ്ലിക്കേഷൻസ് ഡയറക്ടർ
ഡോ.ജോബിൻ ജോസ് ചാമക്കാല പുസ്തകം ഏറ്റുവാങ്ങും കവി സുകുമാരൻ കടത്തുരുത്തിയുടെ ഇലകൾ അതിന്റെ മരത്തിലേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം റിസർച്ച് സ്കോളർ മായാ പ്രമോദ് നിർവ്വഹിക്കും.

പബ്ലിക്കേഷൻ കമ്മിറ്റിയംഗം ഗോപിനാഥ് കുംഭിത്തോട് പുസ്തകം ഏറ്റുവാങ്ങും . പി. ആർ.ഡി.എസ് ചരിത്രകാരൻ വി.വി. സ്വാമി മുഖ്യ പ്രഭാഷണം നടത്തും. എഴുത്തുകാരൻ രാജേഷ് കെ.എരുമേലി, നടൻ റ്റി.എൻ. കുമാരദാസ് , യുക്തിരേഖ എഡിറ്റർ അഡ്വ. രാജഗോപാൽ വാകത്താനം , ആദിയർ ദീപം എഡിറ്റർ സുകുമാരൻ കടുത്തുരുത്തി , പി.ആർ.ഡി. എസ് മീഡിയ സെക്രട്ടറി രഘു ഇരവിപേരുർ . സൊസൈറ്റി ഓഫ് പി. ആർ. ഡി.എസ് സ്റ്റഡീസ് സെക്രട്ടറി കെ.ടി.രാജേന്ദ്രൻ എന്നി വർ ആശംസ അറിയിക്കും. പി.ആർ.ഡി.എസ് ജനറൽ സെക്രട്ടറിയും ആദിയർ ദിപം ചീഫ് എഡിറ്ററുമായ സി.സി. കുട്ടപ്പൻ സ്വാഗതവും പി .ആർ . ഡി.എസ് ജോ.സെക്രടറി പി.രാജാറാം നന്ദിയും പറയും. വൈകുന്നേരം 10.30 ന് കുമാരി ഗോപിക എം. അവതരിപ്പിക്കുന്ന സംഗീത സദസും തുടർന്ന് കെ.ജി. ഭാസ്ക്കരൻ അവതരിപ്പിക്കുന്ന കഥാ പ്രസംഗം.

നാലാം ദിവസം ഫെബ്രുവരി 17

രാവിലെ 6.30 ന് വിശുദ്ധ സന്നിധാനങ്ങളിൽ പ്രാർത്ഥന. 9 മണിക്ക് കുമാരദാസ സംഘം ക്യാപ്റ്റൻമാരുടെയും അംഗങ്ങളുടെയും പ്രത്യേക യോഗം 11 ന് എംപ്ലോയീസ് &പെൻഷനേഴ്സ് ഫോറം സമ്മേളനം നടക്കും. കൺവീനറും ഹൈക്കൗൺസിലംഗവുമായ റ്റി.എസ്. മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം പ്രമോദ് നാരായണൻ എം.എൽ. എ ഉദ്ഘാടനം നിർവ്വഹിക്കും. കാലടി സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസ്സർ ഡോ. അജയ് എസ്. ശേഖർ മുഖ്യപ്രഭാഷണവും കോഴിക്കോട് സർവ്വകലാശാല മലയാളവിഭാഗം അസി പ്രൊഫസ്സർ എം.ബി. മനോജ് മുഖ്യാതിഥിയായും പങ്കെടുക്കും.
യുവകവിയത്രി ധന്യ വേങ്ങച്ചേരി പുസ്തക പ്രകാശനം നിർവ്വഹിക്കും. തുടർന്ന് എംപ്ലോയീസ് ഫോറം ജോ. സെക്രട്ടറി കെ.സി വിജയകുമാർ കേന്ദ്ര സമിതി അംഗങ്ങളായ മനോജ് കുമാർ റ്റി.റ്റി കരിമല,സജികുമാർ എം.എൻ നെടുങ്കാവു വയൽ ,സുരേഷ് കുമാർ ആർ. ആർ. തോണ്ടിയറ, ജയൻ പി.ആർ. ആശാരിക്കാട്, ഡോ. ശ്രീജിത്ത് കെ.കെ. വെങ്ങളത്തുകുന്ന്, സ്റ്റഡിക്ലാസ് ബോർഡ് സെക്രട്ടറി എം.കെ. ജയകുമാർ, പി.ആർ. റജിമോൻ എന്നിവർ ആശംസകൾ അർപ്പിക്കും സെക്രട്ടറി കെ.കെ. വിജയകുമാർ സ്വാഗതവും ട്രഷറർ മനോജ് മുണ്ടാക്കൽ നന്ദിയും പറയും. വൈകുന്നേരം 4 മണിക്ക് നെല്ലാട് ജംഗ്ഷനിൽ നിന്നും ഭക്തി ഘോഷയാത്ര നടക്കും 6.30 ന് വിശുദ്ധസന്നിധാനങ്ങളിലെ ദീപാരാധനയ്ക്കു ശേഷം ഭക്തി ഘോഷയാത്രയുടെ സ്വീകാര്യ പ്രാർത്ഥന 7 മണിക്ക് നടക്കും. വൈകിട്ട് 8 മണിക്ക് പൊതുസമ്മേളനം സഭാപ്രസിഡണ്ട് വൈ സദാശിവൻ അദ്ധ്യക്ഷതയും, സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനവും നിർവ്വഹിക്കും കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണവും പി.ആർ.ഡി.എസ്. വൈസ് പ്രസിഡണ്ട് റിട്ട ജഡ്ജ് ഡോ. പി.എൻ വിജയകുമാർ ജന്മദിന സന്ദേശവും അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായും പങ്കെടുക്കും തുടർന് ആശംസകൾ നൽകി കൊണ്ട് അഡ്വ മാത്യു റ്റി . തോമസ് എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ , സി.കെ. ആശ എം.എൽ എ ., മുൻ എം.എൽ എ . രാജു എബ്രഹാം ‘സി.പി.ഐ എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു , സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ കോട്ടയം ഡി.സി.സി പ്രസിഡണ്ട് നാട്ടകം സുരേഷ്. സി.ആർ നീലകണ്ഠൻ, ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് വി.എ. സൂരജ്,ഗുരുകുല ഉപദേഷ്ടാവ് കെ.എസ്. വിജയകുമാർ, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. ശശിധരൻ പിള്ള, പി.ആർ.ഡി.എസ് ഹൈക്കൗൺസിലംഗം എം.എസ് വിജയൻ, വർക്കിംഗ് കമ്മിറ്റിയംഗം കെ.സി. സലീംകുമാർ, അമര പുരം ശാഖാസെക്രട്ടറി ആർ. ബിനോഷ് കുമാർ എന്നിവർ സംസാരിക്കും. പി.ആർ.ഡി.എസ് ജനറൽ സെക്രട്ടറി സി.സി കുട്ടപ്പൻ സ്വാഗതവും ജോ.സെക്രട്ടറി പി.രാജാറാം നന്ദിയും പറയും 11 ന് നാദക ലൈമാമണി ചെങ്കോട്ട ഹരിഹര സുബ്രമണ്യ അയ്യർ നയിക്കുന്ന സംഗീത സദസും 1 മുതൽ ആചാര്യ കലാക്ഷേത്രം ഒരുക്കുന്ന നൃത്ത സംഗീത നിശ യും , നാടകവും വിവിധ കലാപരിപാടികളും നടക്കും

അഞ്ചാം ദിവസം
ഫെബ്രു 18

5.30 ന് നടക്കുന്ന ജന്മം തൊഴലിന് ശേഷം സഭാപ്രസിഡണ്ട് ജന്മദിന സന്ദേശം നൽകും തുടർന്ന് ആചാര്യ കലാക്ഷേത്രം ഭക്തിഗാനാലാപനം നടത്തും. 6.30 ന് വിശുദ്ധസന്നിധാനങ്ങളിലെ ആരാധനയ്ക്ക് ശേഷം 7.30 ന് വിശുദ്ധ മണ്ഡപത്തിൽ ആത്മീയ യോഗം നടക്കും ഗുരുകുല ശ്രേഷഠൻ ഇ റ്റി രാമൻ, ഉപശ്രേഷ്ഠൻ എം.ഭാസ്കരൻ, സഭാ പ്രസിഡണ്ട് വൈ സദാശിവൻ എന്നിവർ സംസാരിക്കും. 11 ന് ഗുരുകുല ഉപദേഷ്ടാവ് ഓ.ഡി വിജയൻ മത പ്രഭാഷണവും നടത്തും. 2 മണിക്ക് മഹിളാ സമ്മേളനത്തിൽ പി ആർ.ഡി.എസ് മഹിളാ സമാജം പ്രസിഡണ്ട് വി.എം. സരസമ്മ അദ്ധ്യക്ഷത വഹിക്കും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനവും നിർവ്വഹിക്കും കേരളനിയമസഭാ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യാതിഥിയായി പങ്കെടുക്കുന്നു. സാഹിത്യകാരി രേഖാരാജ് മുഖ്യാ പ്രഭാഷണവും നടത്തും. ആശംസകൾ രേഖപ്പെടുത്തിക്കാണ്ട് ഹൈക്കൗൺസിലംഗം എം. പൊന്നമ്മ, ഗുരുകലഉപദേഷ്ടാവ് പി.കെ. തങ്കപ്പൻ, ഹൈക്കൗൺസിലംഗങ്ങളായ വി.റ്റി രമേശ്. അഡ്വ. സന്ധ്യാ രാജേഷ്, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മണിയമ്മ രാജപ്പൻ, മഹിളാസമാജം വൈസ് പ്രസിഡണ്ട് സുധർമ്മ പി.എസ് , ട്രഷറർ വിജയാൾ പി.കെ. കേന്ദ്ര സമിതിയംഗങ്ങളായ സുഭദ്ര എം, അഞ്ചു വിജയകുമാർ, ഓമന അയ്യപ്പൻ കുട്ടി, ഓമന രാജു, തങ്കമ്മ സുരേന്ദ്രൻ, മുൻ പ്രസിഡണ്ട് കെ.എസ്. ആനന്ദം. അംബിക വി.വി. മുട്ടപ്പള്ളി എന്നിവർ സംസാരിക്കുന്നതാണ്. സ്വാഗതം മഹിളാസമാജം ജനറൽ സെക്രട്ടറി എസ്. റീജാമോളും ജോയിൻറ് സെക്രട്ടറി മുത്തുമണി കൃതജ്ഞതയും പറയും. വൈകുന്നേരം 4 ന് നടക്കുന്ന വിദ്യാർത്ഥി യുവജന സമ്മേളനത്തിൽ യുവജന സംഘം പ്രസിഡണ്ട് കെ.ആർ.രജീവ് അദ്ധ്യക്ഷത വഹിക്കും സംസ്ഥാന സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉൽഘാടനവും നിർവ്വഹിക്കും തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണവും, കെ.യു. ജനീഷ്കുമാർ എം.എൽ.എ. മുഖ്യ സന്ദേശവും തമിഴ്നാട് എം.എൽ.എ. സിന്തനയ് സെൽവൻ മുഖ്യാതിഥിയായും പങ്കെടുത്ത് സംസാരിക്കും
സംസ്ഥാന യുവജന ബോർഡ് ചെയർമാൻ എം.ഷാജർ , ജില്ലാപഞ്ചായത്തംഗം ജിജി മാത്യു, സാമൂഹൃചിന്തകൻ ഡോ.റ്റി.എസ്. ശ്യാംകുമാർ, ഗുരുകുല ഉപദേഷ്ടാവ് എ.തങ്കപ്പൻ, ഹൈക്കൗൺസിലംഗം എ.ആർ. ദിവാകരൻ, ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് എം.ആർ. ചിത്ര നിലമ്പൂർ, യുജജനസംഘം വൈസ് പ്രസിഡണ്ട് അജേഷ്കുമാർ കെ. യുവജന സംഘം മുൻ പ്രസിഡണ്ട് രഞ്ചിത്ത് പുത്തൻചിറ ആചാര്യകലാക്ഷേത്രം കേന്ദ്ര സമിതിയംഗം പി.റ്റി. സുനിൽകുമാർ കേന്ദ്ര സമിതിയംഗങ്ങളായ ശിഖാമണി, ശ്രീരാജ് ശാന്തിപുരം, രാജേന്ദ്രൻ മാലോം,വെള്ളിക്കുന്ന് ശാഖയുവജനസംഘം മേഖല സെക്രട്ടറി പ്രതീഷ്കുമാർ റ്റി,ശരത് .എസ്.എസ് തോണ്ടിയറ പി.ആർ.ഡി.എസ് കോളജ് യൂണിയൻ ചെയർമാൻ സജ്ഞീവ് വിജയ്, വിദ്യാർത്ഥി പ്രതിനിധി അനഘ ജിജോ, അനഘ മനോഹരൻ ആദിയർ പുരം, എന്നിവർ ആശംസകൾ അർപ്പിക്കും’ യുവജനസംഘം ജനറൽ സെക്രട്ടറി റ്റിജോ തങ്കസ്വാമി സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ഡോ.രാജീവ് മോഹൻ നന്ദിയും പറയും ‘

വൈകിട്ട് 8 മണിക്ക് ജന്മദിന സമ്മേളനം
പി.ആർ.ഡി.എസ്. പ്രസിഡണ്ട് വൈ.സദ ശിവൻ അദ്ധ്യക്ഷതയും സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൽഘാടനവും നിർവ്വഹിക്കും
സ്റ്റഡിക്ലാസ്സ് അധ്യാപക ഹാൻഡ്ബുക്ക് പ്രകാശനം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യനും മുഖ്യ പ്രഭാഷണം ജോസ് കെ. മാണി എം.പിയും, മുഖ്യാതിഥിയായി ആൻ്റോ ആൻ്റണി എം.പി.യും പങ്കെടുക്കും തുടർന്ന് ആശംസകൾ നേർന്നുകൊണ്ട് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, പത്തനംതിട്ട ഡി.സി.സി പ്രസിഡണ്ട് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, ബി.ജെ.പി സംസ്ഥാന വ്യക്താവ് നാരായണൻ നമ്പൂതിരി, കോ. ഓപ്പറേറ്റീവ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ഗുരുകുല ഉപദേഷ്ടാവ് സി.കെ.മണി മഞ്ചാടിക്കരി ഹൈക്കൗൺസിലംഗം പി.ജി. ദിലീപ് കുമാർ, എസ് എൻ ട്രസ്റ്റ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പത്മകുമാർ കെ.പി.എം എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എ.സനീഷ് കുമാർ, ബി.എസ് പി . സംസ്ഥാന പ്രസിഡണ്ട് ജോയ് ആർ തോമസ്, സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, മുൻ ജനറൽ സെക്രട്ടറി കെ.ഡി. രാജൻ എന്നിവർ സംസാരിക്കും ജനറൽ സെക്രട്ടറി സി.സി. കുട്ടപ്പൻ സ്വാഗതവും. ട്രഷറർ സി.എൻ തങ്കച്ചൻ നന്ദിയും പറയും . രാത്രി 10 ന് വിദ്യാഭ്യാസ അവാർഡ് വിതരണവും കലാകായിക പ്രതിഭകളെ ആദരിക്കലും നടക്കും 11 മുതൽ ആചാരുകലാക്ഷേത്രം വിവിധ ശാഖകളുടെ കലാപരിപാടികളും 2 മണിക്ക് ചേർത്തല ഗാമ കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന നാടകം
നന്മ നിറഞ്ഞവൻ.

ആറാം ദിവസം ഫെബ്രുവരി 19

6.30 ന് വിശുദ്ധസന്നിധാനങ്ങളിൽ ആരാധനയും 10 ന് വിവിധ കമ്മിറ്റികളുടെ സംയുക്ത യോഗവും വൈകുന്നേരം 6.30 ന് വിശുദ്ധസന്നിധാനങ്ങളിൽ ദീപാരാധന 8 ന് വിവിധ കലാപരിപാടികൾ ആചാരുകലാക്ഷേത്രം ഗാനമേളയും എന്നിവ നടക്കും.

ഏഴാം ദിവസം ഫെബ്രുവരി 20

6.30 ന് വിശുദ്ധസന്നിധാനങ്ങളിൽ ആരാധന 10 ന് ഗുരുകുല സമിതി, ഹൈക്കൗൺസിൽ സംയുക്ത യോഗവും 4.30 ന് സമാപന പ്രാർത്ഥനയും നടക്കും, വൈകുന്നേരം 5 ന് കൊടിയിറക്കും
6.30 ന് വിശുദ്ധ സന്നിധാനങ്ങളിൽ ദീപാരാധന നടക്കും.

ശ്രീകുമാര ഗുരുദേവൻ്റെ 146 മത് ജന്മദിന മഹോൽസവത്തിൻ്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ പി.ആർ.ഡി.എസ് ജനറൽ സെക്രട്ടറി സി.സി കുട്ടപ്പൻ, ട്രഷറർ സി.എൻ. തങ്കച്ചൻ , ഹൈക്കൗൺസിൽ അംഗങ്ങളായ എം എസ് വിജയൻ കൂമ്പാടി, എ.ആർ ദിവാകരൻ, റ്റി.എസ്. മനോജ് കുമാർ, വി.റ്റി. രമേശ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles