ധർമ്മശാല: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ട്വന്റി 20 മത്സരത്തിനൊരുങ്ങി ധർമ്മശാല. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഗംഭീര വിജയം നേടിയ ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. വെസ്റ്റ് ഇൻഡീസിനു പിന്നാലെ ലങ്കയുമായുള്ള പരമ്പരയും തൂത്തുവാരാൻ ഒരുങ്ങുകയാണ് ഇന്ത്യ. രണ്ടു ടീമുകൾക്കെതിരെയും മൂന്നു മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിച്ചത്.
Advertisements
ഇന്നലെ നടന്ന ട്വന്റ് 20 ടീമിനെ തന്നെയാകും ഇന്ത്യ കളത്തിലിറക്കുകയെന്നാണ് സൂചന. പരിക്കേറ്റ ഓപ്പണർ ഇഷാൻ കിഷന് പകരം ആരാകും കളത്തിലിറങ്ങുക എന്നതാണ് ആശങ്കയായി ഉയരുന്നത്. മധ്യനിര കൂടി ഫോമിലായതോടെ ക്യാപ്റ്റൻ രോഹിത്തിന്റെ ബാറ്റിംങിലാണ് ഇന്ത്യ പ്രതീക്ഷ അർപ്പിക്കുന്നത്.