രണ്ടാം ടെസ്റ്റിൽ ബംഗ്ലാ കടുവകളെ വീഴ്ത്തി ശ്രീലങ്ക : തകർപ്പൻ പ്രകടനവുമായി പ്രഭാത് 

ളംബോ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബര ശ്രീലങ്കയ്ക്ക്. കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിലനും 78 റണ്‍സിനും ജയിച്ചതോടെയാണ് രണ്ട് മത്സരങ്ങളുടെ പരമ്ബര ആതിഥേയര്‍ 1-0ത്തിന് സ്വന്തമാക്കിയത്.ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. 211 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശ് 133ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴത്തിയ പ്രഭാത് ജയസൂര്യയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. സ്‌കോര്‍: ബംഗ്ലാദേശ് 247, 133 & ശ്രീലങ്ക 458.

Advertisements

ആറിന് 115 എന്ന നിലയിലാണ് ബംഗ്ലാദേശ് നാലാം ദിനം ബാറ്റിംഗിനെത്തിയത്. ശേഷിക്കുന്ന വിക്കറ്റുകള്‍ 18 റണ്‍സിനിടെ ബംഗ്ലാദേശിന് നഷ്ടമായി. ഇന്ന് ലിറ്റണ്‍ ദാസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 14 റണ്‍സെടുത്ത ദാസിനെ ജയസൂര്യ മടക്കുകയായിരുന്നു. തുടര്‍ന്ന് വന്ന നയീം ഹസന്‍ (5), തയ്ജുല്‍ ഇസ്ലാം (6), ഇബാദത്ത് ഹുസൈന്‍ (6) എന്നിവര്‍ പെട്ടന്ന് തന്നെ മടങ്ങിയതോടെ ശ്രീലങ്ക ജയമുറപ്പിച്ചു. നഹീദ് റാണ (0) പുറത്താവാതെ നിന്നു. ഷദ്മാന്‍ ഇസ്ലാം (12), അനാമുല്‍ ഹഖ് (19), മൊമിനുള്‍ ഹഖ് (15), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (19), മുഷ്ഫിഖുര്‍ റഹീം (26), മെഹിദി ഹസന്‍ മിറാസ് (11) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് ഇന്നലെ നഷ്ടമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 247നെതിരെ ശ്രീലങ്ക 458ന് പുറത്താവുകയായിരുന്നു. 158 റണ്‍സെടുത്ത പതും നിസ്സങ്കയുടെ പ്രകടനമാണ് ലങ്കയ്ക്ക് തുണയായത്. ദിനേശ് ചാണ്ഡിമല്‍ (93), കുശാല്‍ മെന്‍ഡിസ് (84) മികച്ച പ്രകടനം പുറത്തെടുത്തു. തയ്ജുല്‍ ഇസ്ലാം ബംഗ്ലാദേശിന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി.

രണ്ടിന് 290 എന്ന നിലയിലാണ് ശ്രീലങ്ക മൂന്നാം ദിനം ക്രീസിലെത്തിയത്. നിസ്സങ്കയുടെ വിക്കറ്റാണ് ഇന്ന് ലങ്കയ്ക്ക് ആദ്യം നഷ്ടമാകുന്നത്. തയ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ അനാമുല്‍ ഹഖിന് ക്യാച്ച്‌. 19 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു നിസ്സങ്കയുടെ ഇന്നിംഗ്സ്. പിന്നീടെത്തിയ ധനഞ്ജയ ഡിസില്‍വയ്ക്ക് (7) തിളങ്ങാന്‍ സാധിച്ചില്ല. നൈറ്റ് വാച്ച്‌മാനായി ക്രീസിലുണ്ടായിരുന്ന പ്രഭാത് ജയസൂര്യയും (10) അധികം വൈകാതെ മടങ്ങി. കാമിന്ദു മെന്‍ഡിസ് (33) കൂടി മടങ്ങിയതോടെ ആറിന് ആറിന് 384 എന്ന നിലയിലായി ശ്രീലങ്ക.

പിന്നീട് കുശാല്‍ മെന്‍ഡിസാണ് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. എന്നാല്‍ അദ്ദേഹത്തിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 87 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും എട്ട് ഫോറും നേടി. വിശ്വ ഫെര്‍ണാണ്ടോ (2) പുറത്താവാതെ നിന്നു. സോണല്‍ ദിനുഷ (11), തരിന്ദു രത്നായകെ (10), അഷിത ഫെര്‍ണാണ്ടോ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. തയ്ജുളിന് പുറമെ നയീം ഹസന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ 220-8 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് അധികം ദീര്‍ഘിച്ചില്ല. 247 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ ഔട്ടായി. 46 റണ്‍സെടുത്ത ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 8 റണ്‍സെടുത്തപ്പോള്‍ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ മുഷ്ഫീഖുര്‍ റഹീം 35 റണ്‍സെടുത്ത് പുറത്തായി. ലിറ്റണ്‍ ദാസ്(34), മെഹ്ദി ഹസന്‍ മിറാസ്(31), നയീം ഹസന്‍(25), തൈജുള്‍ ഇസ്ലാം (33) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ബംഗ്ലാദേശിനെ 247ല്‍ എത്തിച്ചത്. ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോയും സോനാല്‍ ദിനുഷയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റെടുത്തു. രണ്ട് മത്സര പരമ്ബരയിലെ ആദ്യ ടെസ്റ്റ് സമനിലയായിരുന്നു.

Hot Topics

Related Articles