ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ്; കടുത്ത വിമർശനവുമായി ഹർബജൻ സിംങ്

മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെയും ടി20 ടീമിൽ നിന്ന് അഭിഷേക് ശർമയെയും ലോകകപ്പ് ടീമിലുണ്ടായിരുന്ന യുസ്വേന്ദ്ര ചാഹലിനെയും ഒഴിവാക്കിയതിനെതിരെ പരസ്യ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. സഞ്ജുവിനെ ഏകദിന ടീമിൽ നിന്നും അഭിഷേകിനെയും ചാഹലിനെയും ടി20 ടീമിൽ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.

Advertisements

കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യക്കായി അവസാനം കളിച്ച ഏകദിനത്തിൽ സെഞ്ചുറി നേടിയ താരമാണ് സഞ്ജു സാംസൺ. അഭിഷേക് ശർമയാകട്ടെ സിംബാബ്വെക്കെതിരായ ടി20 പരമ്ബരയിലെ രണ്ടാം മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറി നേടിയിരുന്നു. എന്നാൽ ഏകദിന ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി പകരം കെ എൽ രാഹുലിനെയും റിഷഭ് പന്തിനെയുമാണ് ടീമിലുൾപ്പെടുത്തിയത്. ഇതോടെ അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന ചാമ്ബ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു കളിക്കാനുള്ള സാധ്യതകളും അടഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചാമ്ബ്യൻസ് ട്രോഫിക്ക് മുമ്ബ് ശ്രീലങ്കക്കെതിരായ മൂന്ന് ഏകദിനം ഉൾപ്പെടെ ആറ് ഏകദിനങ്ങളിൽ മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി സെലക്ടർമാർ റിഷഭ് പന്തിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ടി20 ടീമിൽ സഞ്ജു ഉണ്ടെങ്കിലും റിഷഭ് പന്തിന് പിന്നിൽ രണ്ടാം വിക്കറ്റ് കീപ്പർ മാത്രമാണ്. സിംബാബ്വെക്കെതിരെ സെഞ്ചുറി നേടിയ അഭിഷേക് ശർമയക്ക് പകരം ശുഭ്മാൻ ഗില്ലിനെ ട20 ടീമിലെടുത്ത സെലക്ഷൻ കമ്മിറ്റി ടീമിൻറെ വൈസ് ക്യാപ്റ്റനുമാക്കി.

യുസ്വേന്ദ്ര ചാഹലിനെയാകട്ടെ ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ ട20 ലോകകപ്പിനുള്ള 15 അംഗ ടീമിലെടുത്തെങ്കിലും ഒരു മത്സരത്തില് പോലും കളിപ്പിച്ചില്ല. ലോകകപ്പിന് പിന്നാലെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ കാരണമൊന്നും പറയാതെ ഒഴിവാക്കുകയും ചെയ്തു.

Hot Topics

Related Articles