കൊച്ചി : താഴെ വീണ കണ്ട്..പല്ലിളിച്ച കൂട്ടരേ..ഏറ്റ തോല്‍വി കണ്ട്..നോക്കി നിന്ന മൂകരേ..! ആവേശം എന്ന ചിത്രത്തിലെ പാട്ട് പാടുന്നതിനിടെ തെറിവിളിയുമായി നടൻ ശ്രീനാഥ് ഭാസി. കേട്ടാലറയ്‌ക്കുന്ന അസഭ്യമാണ് ആലാപനത്തിനിടെ നടൻ വിളിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്നുണ്ട്. കാണികള്‍ ഈ തെറിവിളിയടക്കം ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം.
താരത്തിന്റെ പ്രകടനം എവിടെയാണെന്നുള്ള കാര്യം വ്യക്തമല്ല. ഇസ്റ്റഗ്രാമിലെ വിവിധ പേജുകളിലും ട്രോള്‍ ഗ്രൂപ്പുകളിലും വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും നിരവധി കമൻ്റുകളാണ് വരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിയറ്ററുകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ആവേശം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളെല്ലാം ട്രെൻഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. സുഷിൻ ശ്യാമായിരുന്നു സംഗീതം. വിനായക് ശശികുമാര്‍ എഴുതിയ ജാഡ സോംഗാണ് ശ്രീനാഥ് ഭാസി ആലപിച്ചിരിക്കുന്നത്.