മലയാളത്തിന്റെ യുവ നായക നിരയിൽ ശ്രദ്ധേയനാണ് ശ്രീനാഥ് ഭാസി. ഡാ തടിയ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ ശ്രീനാഥ് ഒരു റേഡിയോ ജോക്കി കൂടി ആയിരുന്നു. പിന്നീട് ഒട്ടനവധി ചെറുതും വലുതുമായ സിനിമകളിൽ ശ്രീനാഥ് ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. അടുത്തിടെ സിനിയുടെ അണിയറ പ്രവർത്തകരുമായി വലിയ പ്രശ്നങ്ങളും വിലക്കും താരത്തിന് നേരിടേണ്ടി വന്നിരുന്നു. ഇതിനിടെയാണ് മഞ്ഞുമ്മൽ ബോയിസ് എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രീനാഥ് വലിയൊരു കം ബാക്ക് നടത്തിയത്. ഈ സിനിമ തനിക്കൊരു തെറാപ്പി ആയിരുന്നുവെന്ന് പറയുകയാണ് ശ്രീനാഥ് ഇപ്പോൾ.
മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ സഞ്ചരിച്ച സമയം എനിക്കൊരു തെറാപ്പി പോലെ ആയിരുന്നു. അന്ന് ഇന്റർവ്യൂവിൽ റിയാക്ട് ചെയ്ത ശേഷം ഞാൻ പോയി മാപ്പ് പറഞ്ഞിരുന്നു. ആ സമയത്ത് കരഞ്ഞു പോയി. ഞാൻ നന്നായി അഭിനയിക്കുന്നു എന്നായിരുന്നു അന്ന് പലരും പറഞ്ഞത്. അങ്ങനെയാണ് വ്യാഖ്യാനം വന്നതും. അതോടെ മനസിലാക്കി ഇനി സംസാരിക്കില്ല. പകരം പ്രവൃത്തിയിലൂടെ കാണിച്ചു കൊടുക്കകയാണ് വേണ്ടതെന്ന്. സ്ട്രഗിൾസ് ഒരിക്കലും അവസാനിക്കില്ല. പക്ഷെ മഞ്ഞുമ്മൽ വന്നതുകൊണ്ട് എനിക്ക് ആ സാഹചര്യത്തെ ഡീൽ ചെയ്യാൻ പറ്റി’, എന്നാണ് ശ്രീനാഥ് പറയുന്നത്. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൗബിന് അല്ലാതെ വേറെയാരും ഞങ്ങളെ വെച്ച് ഇത്രയും പണം മുടക്കി സിനിമ ചെയ്യില്ലെന്നും തന്നെ പോലൊരു ഭ്രാന്തനെ വെച്ച് നല്ല സിനിമ എടുക്കാൻ എന്റെ കൂട്ടുകാർക്ക് സാധിച്ചുവെന്നും ശ്രീനാഥ് പറയുന്നുണ്ട്. ഇടയ്ക്ക് ഒരു സിനിമയില്‍ നിന്ന് എന്നെ മാറ്റിയിരുന്നു. എന്നെ വെച്ച് അത്രയും വലിയ സിനിമ ചെയ്താല്‍ ഓടുമോ എന്ന പേടിയാകാം അതിന് കാരണമെന്നും ശ്രീനാഥ് പറഞ്ഞു.