ശ്രീ ശബരീശ കോളേജിൽ അംബേദ്കർ ജയന്തി ദിനാഘോഷം ബുധനാഴ്ച 

മുരിക്കുംവയൽ : ശ്രീ ശബരീശ കോളേജിൽ അംബദ്കർ ജയന്തി ദിനാഘോഷം ബുധനാഴ്ച നടക്കും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നിയമശില്പിയായ ഡോ ബി.ആർ. അംബേദ്കറിന്റെ സാമൂഹിക-സാമ്പത്തിക വികസന സംഭാവനകളെക്കുറിച്ച് കാലിക്കറ്റ് സർവ്വകലാശാല മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും, ഗവേഷകനും, കവിയും, സാഹിത്യനിരൂപകനുമായ ഡോ. എം.ബി. മനോജ് വെബിനാർ നയിക്കും.

Advertisements

മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ  അധ്യക്ഷനാകും. ഐക്യ മല അരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ. സജീവ് ഉത്ഘാടനം നിർവ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ മുഖ്യപ്രഭാഷണവുo.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോളേജ് പ്രിൻസിപ്പൽ വീ. ജി. ഹരീഷ്കുമാർ ആമുഖ പ്രഭാഷണവും നടത്തും. ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രത്തിന്റെ ഭരണഘടനയെക്കുറിച്ചും ഡോ.ബി.ആർ. അംബേദ്കറിന്റെ ബഹുമുഖ സംഭവാനകളെക്കുറിച്ചും സംസ്ഥാന തല ഇന്റെർ കോളേജിയറ്റ് ക്വിസ് പ്രോഗ്രാം വിവിധ ഘട്ടങ്ങളിലൂടെ ഓൺലൈനായി നടത്തും.

Hot Topics

Related Articles