ന്യൂസ് ഡെസ്ക് : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഐ ടി വിഭാഗത്തില്‍ ഒഴിവുള്ള പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ, ട്രെയിനി പ്രോഗ്രാമർ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം.
പ്രോഗ്രാമർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗ്യത: കമ്ബ്യൂട്ടർ സയൻസില്‍ ബി ഇ / ബി. ടെക്. / എം. സി. എ./എം. എസ്‍സി ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കമ്ബ്യൂട്ടർ പ്രോഗ്രാമിംഗില്‍ (PHP in Linux/Windows) ആഴത്തിലുളള അറിവ്. PHP Frame Work LARAVEL പ്രോഗ്രാമിംഗില്‍ ഉളള പരിചയം അഭിലഷണിയം. രണ്ട് വർഷത്തെ ജോലി പരിചയം നിർബന്ധമാണ്. പ്രതിമാസ വേതനം 30000/- രൂപ. പ്രായം സർക്കാർ നിബന്ധനകള്‍ക്കനുസൃതം. അപേക്ഷ ഫീസ്: ജനറല്‍ – 500/- രൂപ, എസ് സി / എസ് ടി / പി എച്ച് – 250/- രൂപ. രണ്ട് ഒഴിവുകളാണുളളത്.
ജൂനിയർ പ്രോഗ്രാമർ
യോഗ്യത: കമ്ബ്യൂട്ടർ സയൻസില്‍ ബി ഇ / ബി. ടെക്. / എം. സി. എ./ എം. എസ്‍സി ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കമ്ബ്യൂട്ടർ പ്രോഗ്രാമിംഗില്‍ (PHP in Linux/Windows) ആഴത്തിലുളള അറിവ്. PHP Frame Work LARAVEL പ്രോഗ്രാമിംഗില്‍ ഉളള പരിചയം അഭിലഷണിയം. ഒരു വർഷത്തെ ജോലി പരിചയം നിർബന്ധമാണ്. പ്രതിമാസ വേതനം 21420/- രൂപ. പ്രായം സർക്കാർ നിബന്ധനകള്‍ക്കനുസൃതം. അപേക്ഷ ഫീസ്: ജനറല്‍ – 500/- രൂപ, എസ് സി / എസ് ടി / പി എച്ച് – 250/- രൂപ. ആകെ ഒഴിവുകള്‍- അഞ്ച്.
ട്രെയിനി പ്രോഗ്രാമർ
യോഗ്യത: കമ്ബ്യൂട്ടർ സയൻസില്‍ ബി ഇ / ബി. ടെക്. / എം. സി. എ./ എം. എസ്‍സി ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. PHP പ്രോഗ്രാമിംഗില്‍ ഉളള പരിചയം അഭിലഷണിയം. പ്രതിമാസം വേതനം 10000/- രൂപ. ഉദ്യോഗാർത്ഥികള്‍ ബിരുദം/പി ജി നേടി നാല് വർഷം കഴിഞ്ഞവരാകരുത്. അപേക്ഷ ഫീസ്: ജനറല്‍ – 200/- രൂപ, എസ് സി / എസ് ടി / പി എച്ച് – 100/- രൂപ. ആകെ ഒഴിവുകള്‍ – നാല്.
ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് അഞ്ച്. വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകള്‍ സഹിതം ഓണ്‍ലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി മാർച്ച് 11ന് മുമ്ബായി The Registrar, Sree Sankaracharya University of Sanskrit, Kalady എന്ന വിലാസത്തില്‍ ലഭിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും സർവ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in.) സന്ദർശിക്കുക.