ശ്രീലങ്കയല്ല, തീ ലങ്ക..! ഫൈനലിനു മുൻപുള്ള ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് ലങ്കൻ സിംഹങ്ങൾ; ഫൈനലിൽ എത്തിയത് ആദ്യ മത്സരത്തിലെ പരാജയം ഊർജമാക്കി

ദുബായ്: ആദ്യ മത്സരത്തിലെ പരാജയത്തിൽ നിന്നുള്ള ഊർജം ആവേശമാക്കി കുതിച്ച്, ടൂർണമെന്റിലെ ഫേവറേറ്റുകളാടയ ടീം ഇന്ത്യയെ വരെ തകർത്തടിച്ച സിംഹള വീര്യത്തിനു മുന്നിൽ ഏറ്റവും ഒടുവിൽ വീണത് പാക്കിസ്ഥാൻ. പഴയ ശ്രീലങ്കയുടെ നിഴൽ മാത്രമായിരുന്ന ടീം ഇപ്പോൾ ശക്തമായ തിരിച്ച് വരവാണ് ഏഷ്യാക്കപ്പിൽ നടത്തിയത്. ആദ്യ മത്സരം അഫ്ഗാനോട് പരാജയപ്പെട്ട ടീം ഇപ്പോൾ ബംഗ്ലാദേശിനെയും, അഫ്ഗാനെയും, ഇന്ത്യയെയും, ഒടുവിൽ പാക്കിസ്ഥാനെയും പരാജയപ്പെടുത്തി. ഫൈനലിനു മുൻപുള്ള സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ അഞ്ചു വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം.

Advertisements

പാക്കിസ്ഥാൻ ഉയർത്തിയ 121 റണ്ണിന്റെ വിജയലക്ഷ്യം, 17 ആം ഓവറിൽ തന്നെ ലങ്ക മറികടന്നു. പുറത്താകാതെ 55 റൺ എടുത്ത നിസങ്കയാണ് ലങ്കയുടെ വിജയ ശില്പി. രണ്ടു റണ്ണിന് രണ്ടു വിക്കറ്റും, 29 ൽ മൂന്നാം വിക്കറ്റും വീണ ലങ്കയെ രാജ പക്‌സയും നിസങ്കയും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് നിർണ്ണായക വിജയത്തിൽ എത്തിച്ചത്. നങ്കൂരമിട്ട് കളിച്ച നിസങ്ക തന്നെയാണ് ലങ്കയെ വിജയത്തിലേയ്ക്ക് എത്തിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ ലങ്കയുടെ അഞ്ചു ബൗളർമാർ ചേർന്ന് പിച്ചിച്ചീന്തുകയായിരുന്നു. ഡിസിൽവ മൂന്നും, മധുഷനും, തീക്ഷണയും രണ്ടു വീതവും, കരുണരക്‌നെയും, ധനഞ്ജയയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. പാക്ക് നിരയിൽ ബാബർ അസം (30), മുഹമ്മദ് നവാസ് (26) , ഫക്കർ സമാൻ (13), ഇഫ്തിക്കർ അഹമ്മദ് (13) , മുഹമ്മദ് റിസ്വാൻ (14) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.

Hot Topics

Related Articles