മുംബൈ : ശ്രേയസ് അയ്യരെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഈ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച സ്പിൻ കളിക്കാരനാണ് അയ്യര്‍ എന്നും മധ്യ ഓവറുകളില്‍ നന്നായി സ്പിൻ കളിക്കുന്നതാണ് അദ്ദേഹത്തിന്റെ ശക്തിയെന്നും കെയ്ഫ് കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 87 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്സും സഹിതം 77 റണ്‍സ് നേടാൻ അയ്യറിനായിരുന്നു. അദ്ദേഹം അസാധാരണമായി സ്പിൻ കളിക്കുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം ഐപിഎല്ലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍, ഈ ടീമില്‍ അവനെക്കാള്‍ നന്നായി ആരും സ്പിൻ കളിക്കുന്നില്ല, കാരണം അവൻ സിംഗിളും ഡബിള്‍സും എടുക്കുകയും സിക്സറുകള്‍ അടിക്കുകയും ചെയ്യുന്നു. വാങ്കഡെയില്‍ നടന്ന അവസാന മത്സരത്തില്‍ അദ്ദേഹം 106 മീറ്റര്‍ സിക്സ് അടിച്ചു” ശ്രേയസ് “മധ്യ ഓവറുകളില്‍, ഡോട്ട് ബോളുകള്‍ ഉപയോഗിച്ച് സ്പിൻ സമ്മര്‍ദ്ദം സൃഷ്ടിക്കുമ്ബോള്‍, അവൻ അവിടെ ബൗണ്ടറികള്‍ കണ്ടെത്തുന്നു, അതാണ് അവന്റെ ശക്തി,” കൈഫ് പറഞ്ഞു. “അദ്ദേഹം വിരാടിന് ബാറ്റിംഗ് അല്‍പ്പം എളുപ്പമാക്കി, കാരണം മധ്യനിരയില്‍ കോഹ്ലിക്ക് ബൗണ്ടറികള്‍ ലഭിക്കാതിരുന്നപ്പോള്‍ ശ്രേയസ് അയ്യര്‍ അവിടെ ബൗണ്ടറികള്‍ അടിക്കുകയായിരുന്നു. അതിനാല്‍ വിരാടിന്റെ ബാറ്റിംഗിലെ സമ്മര്‍ദ്ദം ചെറുതായി ഒഴിവായി” കൈഫ് പറഞ്ഞു.