തൃശൂര്‍: പോക്സോ കേസില്‍ നടന് ശ്രീജിത്ത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.2016 മുതല്‍ സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്നായിരുന്നു ശ്രീജിത്ത് രവിയുടെ അഭിഭാഷകന് വാദിച്ചത്. അധിക ദിവസം ജയിലില്‍ തുടരേണ്ടി വന്നാല്‍ പ്രതിയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും പ്രതിഭാഗം അഭിഭാഷകന് ചൂണ്ടിക്കാട്ടി. കേസില്‍ പോലീസുമായി സഹകരിക്കുമെന്ന് കൂടി അറിയിച്ചതോടെയാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നടന് ജാമ്യം നല്‍കിയത്.
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ശ്രീജിത്ത് രവിയുടെ ഭാര്യയും പിതാവും കോടതിയില്‍ സത്യവാങ്മൂലം നല്‍കണം. മജിസ്ട്രേറ്റ് കോടതിയിലാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ ചികിത്സ നല്‍കാമെന്നാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തേണ്ടതെന്നും കോടതി അറിയിച്ചു. സമാന കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി താക്കീത് നല്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂലൈ ഏഴിന് തൃശൂരില്‍ വെച്ചായിരുന്നു പോക്സോ കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്ബില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നായിരുന്നു പോലീസിന് ലഭിച്ച പരാതി. തുടര്‍ന്ന് അറസ്റ്റിലായ ശ്രീജിത്ത് രവി ജാമ്യത്തിന് അപേക്ഷിച്ചുവെങ്കിലും തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഹര്‍ജി നിരസിച്ചിരുന്നു. ഇതോടെയാണ് നടന് ഹൈക്കോടതിയെ സമീപിച്ചത്. ഒരാഴ്ചത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം നേടിയ ശ്രീജിത്ത് രവി, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ജയില്‍ മോചിതനാകും.