ശ്രീലങ്ക :ശ്രീലങ്കൻ പ്രധാനമന്ത്രി സ്ഥാനത്ത് ഇനി ദിനേശ് ഗുണവർധന. വിദേശകാര്യ വിദ്യാഭ്യാസ വകുപ്പുകൾ മുൻപ് കൈകാര്യം ചെയ്തിട്ടുള്ള ദിനേശ് ഗുണവർധന രാജപക്സെയുടെ കടുത്ത അനുയായി എന്നാണ് അറിയപ്പെടുന്നത്. പ്രധാനമന്ത്രിയായി ദിനേശ് ഗുണവർധനയെ അംഗീകരിക്കാൻ പ്രക്ഷോഭകർ ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തെ പലയിടങ്ങളിലും ഇതിനെചൊല്ലി പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്.
രാജ്പക്സെമാരുടെ നോമിനിയായ റെനിൽ വിക്രമസിംഗെ ജനങ്ങളുടെ ആഗ്രഹത്തെ വകവെക്കാതെയാണ് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്നും രാജിവെക്കാതെ പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കില്ല എന്നുമാണ് രാജ്യത്തിപ്പോൾ ഉയരുന്ന ശബ്ദം. എന്നാൽ പുതിയ പ്രസിഡന്റ് അധികാരമേറ്റതോടെ പ്രക്ഷോഭങ്ങൾ അടിച്ചമർത്താനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്.