ആലപ്പുഴ :പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ലെന്നാരോപിച്ച് നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി.കഴിഞ്ഞ 14ന് ആലപ്പുഴ ക്യാബിനറ്റ് സ്പോര്‍ട്സ് സിറ്റിയുടെ ടര്‍ഫ്, ടീ പോയിന്റ് കഫെ ഉദ്ഘാടനം ചെയ്യാനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു. ചടങ്ങില്‍ എ എം ആരിഫ് എം പി, എം എല്‍ എമാര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തി.താരം ആറ് ലക്ഷം രൂപ പ്രതിഫലമായി ആവശ്യപ്പെട്ടതില്‍ 4 ലക്ഷം മുന്‍ക്കൂറായി നല്‍കുകയും ബാക്കി തുക ഉദ്ഘാടന ദിവസവം കൈമാറാമെന്നുമായിരുന്നു ധാരണ. എന്നാല്‍ പരിപാടിക്ക് ഒരു ദിവസം മുന്‍പ് യുകെയില്‍ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റുവാനും താരം ആവശ്യപ്പെട്ടു. ഇതനുസരിച്ച് 22ലേക്ക് ഉദ്ഘാടനം മാറ്റി. വീണ്ടും പരിപാടി മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉദ്ഘാടനത്തിന് ശേഷം ഒരു മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് നടത്താന്‍ കഴിയാതെവന്നു.
ശ്രീനാഥ് ഭാസി ക്ലബ്ബിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലബ് ഭാരവാഹികള്‍ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കുമെന്ന് അവര്‍ അറിയിച്ചു.