ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പുനഃപരിശോധിക്കണം; കേരള പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ച കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധം അറിയിച്ചു.കേസില്‍ ഒന്നാം പ്രതിയായി സര്‍ക്കാര്‍ തന്നെ കുറ്റപത്രം നല്‍കിയ വ്യക്തിയാണ് ശ്രീരാം വെങ്കിട്ടരാമന്‍. അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമനം നല്‍കിയ അവസരത്തിലും യൂണിയന്‍ ശക്തമായ പ്രതിഷേധിച്ചിരുന്നു .ജനങ്ങളുമായും മാധ്യമ പ്രവര്‍ത്തകരുമായും കൂടുതല്‍ ഇടപെടേണ്ട കളക്ടറായാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.

Advertisements

കെ എം ബഷീറിന്റെ ദാരുണമായ മരണം മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വൈകാരികവും വേദനയോടെ മാത്രം ഓര്‍ക്കുന്നതുമായ ഒരു സംഭവവമാണ്. അതുകൊണ്ട് തന്നെ ഈ കേസില്‍ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ കളക്ടര്‍ എന്ന ഉന്നത പദവിയില്‍ നിയമിച്ചത് തികച്ചും അനുചിതമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാധ്യമ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പുന:പരിശോധിക്കണമെന്നാണ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കെ.പി റെജിയും ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.