ദില്ലി: നടിയും ഗായികയുമായ ശ്രുതി ഹാസൻ കാമുകനായിരുന്ന സന്തനു ഹസാരികയുമായുള്ള വേര്‍പിരിയല്‍ സ്ഥിരീകരിച്ചു. ഇരുവരും വേർപിരിഞ്ഞുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ചുകൊണ്ട്, ഇൻസ്റ്റാഗ്രാമിലെ ആസ്ക് മി എനിതിംഗ് സെഷനിൽ താൻ “പൂർണ്ണമായും സിംഗിളാണ്” എന്നാണ് ശ്രുതി വ്യക്തമാക്കിയത്.
“സിംഗിളാണോ എന്‍ഗേജ്ഡ് ആണോ” എന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. മറുപടിയായി ശ്രുതി ഹാസൻ പറഞ്ഞു: “ഇതിന് ഉത്തരം നല്‍കുക രസമുള്ള കാര്യമല്ല. ഞാൻ പൂർണ്ണമായും ഇപ്പോള്‍ സിംഗിളാണ്, എന്നാല്‍ മിംഗിള്‍ ആകാന്‍ തയ്യാറാല്ല, ജോലി ചെയ്യുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍” എന്നാണ് മറുപടി നല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏകദേശം നാല് വർഷത്തെ ഡേറ്റിംഗിന് ശേഷമാണ് ശ്രുതി ഹാസനും സന്തനു ഹസാരികയും വേർപിരിഞ്ഞതായി ഏപ്രിലിൽ റിപ്പോർട്ട് വന്നത്. ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നതനുസരിച്ച്, മാർച്ചിൽ ദമ്പതികൾ വേർപിരിഞ്ഞു. സൗഹാർദ്ദപരമായിരുന്നു വേർപിരിയാൻ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ശ്രുതി ഹാസൻ ഇതിനെ തുടര്‍ന്ന് അന്വേഷണങ്ങള്‍ നടത്തിയ മാധ്യമങ്ങളോട് സ്വകാര്യതയെ മാനിക്കാന്‍ അഭ്യർത്ഥിച്ചിരുന്നു.
ശ്രുതി ഹാസനും സന്താനു ഹസാരികയും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതിനെ തുടർന്നാണ് ഇരുവരും പിരിഞ്ഞതായി വാർത്ത വന്നത്. ശ്രുതി ഹാസൻ തന്‍റെ ഇന്‍സ്റ്റ അടക്കം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് ഇരുവരും ഒന്നിച്ചുള്ള എല്ലാ ചിത്രങ്ങളും നീക്കം ചെയ്തിരുന്നു.