പത്തൊൻപതുകാരി ആദ്യ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ ആവശ്യപ്പെട്ടത് കൂടെക്കിടക്കാൻ..! സിനിമിയിലെ ആദ്യ മോശം അനുഭവം വെളിപ്പെടുത്തി ശ്രുതി രജനീകാന്ത്

കൊച്ചി: ആദ്യ സിനിമയിൽ അഭിനയിക്കാൻ എത്തിയ തനിക്കുണ്ടായ മോശമായ അനുഭവം വെളിപ്പെടുത്തുകയാണ് നടി ശ്രുതി രജനീകാന്ത്. എന്നാൽ അഭിനയ ലോകത്തിൽ സിനിമയിൽ അവസരം ലഭിച്ചപ്പോൾ തനിക്ക് മോശം അനുഭവം ഉണ്ടായതായാണ് ശ്രുതി പറയുന്നത്. അതും തമിഴ് സിനിമയിൽ നിന്നുമാണ്. കൊച്ചിയിൽ വെച്ച് ആയിരുന്നു ആ സിനിമയുടെ പൂജ. കരിയറിന്റെ തുടക്കത്തിൽ തന്നെ ആയിരുന്നു ഈ അനുഭവം. ചിത്രത്തിന്റെ പൂജയും അതുപോലെ ഫോട്ടോഷൂട്ടും കഴിഞ്ഞു. അന്ന് എനിക്ക് 19 വയസ്സ് ആയിരുന്നു പ്രായം. പ്ലസ് ടു കഴിഞ്ഞ ഒരു കൊച്ചുകുട്ടി മാത്രം ആയിരുന്നു ഞാൻ. അങ്ങനെ ഉള്ള ഒരാൾ എന്നുള്ള ബോധം പോലും അയാൾക്ക് ഇല്ലായിരുന്നു.

Advertisements

ഒട്ടേറെ അലഞ്ഞശേഷം അഭിനയിക്കാൻ ഒരു സിനിമ കിട്ടിയതിൽ സന്തോഷം ആയിരുന്നു. അങ്ങനെ ആണ് അഭിനയിക്കാൻ പോയതും. തമിഴിലെ പ്രമുഖനായ വ്യക്തി അയാളുടെ പേര് പറയുന്നതിന് പോലും എനിക്ക് മടിയില്ല. ആ സിനിമയുടെ സംവിധായകൻ ഇടയ്‌ക്കൊക്കെ വീട്ടിലേക്ക് വിളിച്ചിരുന്നു. വസ്ത്രത്തിന്റെ അളവ് അറിയാനായാണ് വിളിക്കുന്നതെന്നായിരുന്നു പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപ്പോഴൊക്കെ അമ്മ അയാളോട് സംസാരിച്ചെങ്കിലും എന്നോട് നേരിൽ സംസാരിക്കണമെന്ന് പറഞ്ഞു. എനിക്കങ്ങനെ സംസാരിച്ച് പരിചയമില്ല. ബെഡിൽ എന്നോടൊപ്പം കിടക്കാൻ റേഡിയല്ലേ എന്ന് ചോദിച്ചു. അയാളുടെ വാക്കുകൾ കേട്ട് ദേഷ്യപ്പെട്ട് ഫോൺ വെച്ചു. പിന്നെ കോണ്ടാക്റ്റ് ചെയ്തിട്ടില്ല. അയാൾ അങ്ങനെ പറഞ്ഞപ്പോൾ ആദ്യം ഞെട്ടിയിരുന്നു. നമ്മുടെ പാഷന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നതാണ് എന്റെ പോളിസി എന്നും ശ്രുതി പറയുന്നു. സിനിമ പാഷനാണ് ഇതില്ലെങ്കിലും തനിക്ക് കരിയറുണ്ടെന്നും ശ്രുതി പറയുന്നു. ഒരു വ്യക്തിയല്ല ഒന്നും നിയന്ത്രിക്കുന്നത്. നല്ല ആളുകൾ ഒരുപാടുണ്ട്.

ഇനി ചെയ്യില്ലെന്ന് പറഞ്ഞ് മടുത്ത് പോയിട്ടും തിരിച്ചെത്തിയ ആളാണ് താനെന്നുമായിരുന്നു ശ്രുതി പറഞ്ഞത്. താൻ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ അടക്കം ആക്റ്റീവ് അല്ലാത്തത് കൊണ്ട് ഒട്ടേറെ വേഷങ്ങൾ നഷ്ടമായിട്ടുണ്ട് എന്ന് ശ്രുതി പറയുന്നു. പ്രേമത്തിൽ എനിക്ക് ഒരു വേഷം ഉണ്ടായിരുന്നു. ആക്ഷൻ ഹീറോ ബിജുവിലേക്ക് എന്നെ വിളിച്ച മെസേജ് ഞാൻ കാണുന്നത് സിനിമ റിലീസ് ചെയ്യുന്ന ദിവസം ആണ്. ചക്കപ്പഴത്തിൽ വിളിച്ചത് കാണാൻ സാധിച്ചത് ലോക്ക് ഡൌൺ സമയത്തു ആയത് കൊണ്ട് മാത്രം ആയിരുന്നു. സിനിമ ആയിരുന്നു മോഹം. ലോക്ക് ഡൌൺ ആയതുകൊണ്ട് മാത്രമാണ് ചക്ക പഴം ചെയ്യാൻ തീരുമാനിച്ചത് എന്നും ശ്രുതി പറയുന്നു.

വിദ്യാഭ്യാസ കാലഘട്ടത്തിൽ എല്ലാവരും ടൂർ പോകുമ്പോൾ ഞാൻ ആ സമയത്തിൽ പോലും അതൊന്നും എൻജോയ് ചെയ്യാൻ നിൽക്കാതെ ഒഡിഷനുകളിൽ പോകാൻ ആണ് നോക്കാറുള്ളത്. അവരസങ്ങൾക്ക് വേണ്ടി ഒട്ടേറെ അലഞ്ഞിട്ടുണ്ട് എന്ന് ശ്രുതി പറയുന്നു. എല്ലാം അവസാനിപ്പിക്കാം എന്ന് കരുതുമ്പോൾ ആയിരുന്നു ചക്കപ്പഴത്തിലെ വേഷം ലഭിക്കുന്നത്.

Hot Topics

Related Articles