എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയവുമായി എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ; 100 ശതമാനം വിജയം നേടി സ്‌കൂളിൽ ആഘോഷം; 29 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്; മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ജാഗ്രത ന്യൂസിന്റെ അഭിനന്ദനങ്ങൾ

കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നും വിജയവുമായി കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ. സ്‌കൂളിന്റെ 29 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. 100 ശതമാനം വിജയമാണ് ഇക്കുറി സ്‌കൂൾ സ്വന്തമാക്കിയത്. 279 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും ചെയ്തു. തേജസ് ടി.ബിനു, എസ്.വാസുദേവ്, ആർ.സന്തോഷ്, സാഗർ വിനോദ്, രോഹിത് കെ.പൈ, നിബിൻ ഷെരീഫ്, എൻ.മുഹമ്മദ് മുബീൻ, നികേത് മനോജ്, നിക്‌സൺ ബോസ് തോമസ്, നേഹ സൂസൻ ജോൺ, കാർത്തിക് എം, മീനാക്ഷി അജി, കാർത്തികേയൻ ഡി.എൽ, ജോയൽ ബിജോ, മാർട്ടിൻ മനോജ്, ജിസ് പോൾസൺ, ഹാർഡ്‌സൺ കെ.ജോസഫ്, ഗോഡ് വിൻ ഷിബു, ജോർജ് കെ.ലാൽ, ജെമറി ടി.ജേക്കബ്, അനീറ്റ ആൻ ചെറിയാൻ, ദേവനന്ദ് കെ.ജെ, അശ്വിൻ രാജേഷ്, അനന്തുഷാജി, അമീൻ ആഷാൻ, അഫ്‌നാൻ എം.ഷാഫി, അലൻ ജോയി തോമസ്, ആദിത് കൃഷ്ണൻ, അബ്ദുൾ സമദ് പി.എസ് എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.

Advertisements

Hot Topics

Related Articles