ഏറ്റുമാനൂർ :സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ സമാപനവും നവീകരിച്ച ദേവാലയത്തിന്റെ കൂദാശയും ഏപ്രിൽ 12, 13,14 തിയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ശുശ്രൂഷകൾക്ക് പരിശുദ്ധ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നേതൃത്വം നൽകും.12-ന് വൈകുന്നേരം 5 . 15 ന് ഏറ്റുമാനൂർ ജങ്ഷനിൽ നിന്ന് പരിശുദ്ധ കാതോലിക്കാ ബാവാ യ്ക്ക് സ്വീകരണം നൽകും.ആറ് മണിക്ക് നവീകരിച്ച ദേവാലയ കൂദാശയും നടക്കും.സുവർണ്ണ ജൂബിലി സമാപന സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ദിസ്കോറോസ് അധ്യക്ഷത വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്നാനായ കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ജൂബിലി സന്ദേശം നൽകും. ജൂബിലി സ്മരണിക പ്രകാശനം ഗീവർഗീസ് മാർ തെയോഫിലോസ് നിർവഹിക്കും. 13 ന് രാവിലെ കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ് സ്കോറോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും. തുടർന്ന് എല്ലാ ഇടവക കുടുംബാംഗങ്ങളെയും ആദരിക്കും.
14-ന് ഇടവക ദിനമായി ആചരിക്കും. വന്ദ്യ മത്തായി റമ്പാൻ വി.കുർബാന അർപ്പിക്കും. മന്ത്രി വി. എൻ. വാസവൻ മുഖ്യാതിഥിതിയായി
പങ്കെടുക്കും. സ്നേഹവിരുന്നോകൂടി ചടങ്ങുകൾ അവസാനിക്കും. വികാരിഫാ.കുര്യാക്കോസ് പി തോമസ് , ആൻഡ്രൂസ് പീറ്റർ, ഉമ്മൻ .ടി. ജോൺ,ജോഫിൻ ജോയി ,ടി. എം. അബ്രാഹം,ജിജി ചാക്കോ എന്നിവർ പങ്കെടുത്തു.