എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സംഘര്‍ഷം; വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി; വിളക്കുകള്‍ തകര്‍ത്തു; മേശയും ബലിപീഠവും തള്ളി നീക്കി; രണ്ടു വിഭാഗവും നേര്‍ക്കുനേര്‍

തിരുപ്പിറവിയോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സംഘര്‍ഷം. വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി. വിളക്കുകള്‍ തകര്‍ത്തു. മേശയും ബലിപീഠവും തള്ളി നീക്കി. രണ്ടു വിഭാഗവും നേര്‍ക്കുനേര്‍. സംഘര്‍ഷമൊഴിവാക്കാന്‍ പൊലീസ് പരിശ്രമം നടക്കുന്നു.

Advertisements

സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം അക്രമത്തിലേക്ക് നീങ്ങുകയാണ് എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയില്‍ ഒരേസമയം രണ്ട് തരം കുര്‍ബാന നടന്നു. പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിലിന്റെ നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമ്പോള്‍, വിമത വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാന നടത്തുകയായിരുന്നു. ഇരു കുര്‍ബാനക്കും പിന്തുണയായി ഇരുവിഭാഗത്തിലെയും വിശ്വാസികളും പള്ളിയില്‍ എത്തിയിരുന്നു. ഇത് ഇന്നലെ രാത്രിയാണ് തുടങ്ങിയത്. രാവിലെയോടെ തര്‍ക്കം സംഘര്‍ഷത്തിലേക്ക് കടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പള്ളിക്കകത്ത് കനത്ത പൊലീസ് കാവലും ഒരുക്കിയിരുന്നു പ്രതിഷേധം തുടരുന്നവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിന് ഹൈക്കോടതി നേരത്തെ പൊലീസ് സംരക്ഷണം നല്‍കിയിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയോളം അടച്ചിട്ടിരുന്ന പള്ളി രണ്ട് ദിവസം മുമ്പാണ് തുറന്നത്. സാമാനതകളില്ലാത്ത പ്രതിഷേധമാണ് നടക്കുന്നത്. പൊലീസ് അതിശക്തമായി തന്നെ ഇടെപട്ടു. എല്ലാവരേയും പള്ളിയില്‍ നിന്ന് മാറ്റി. അള്‍ത്താരയില്‍ കയറി ചിലര്‍ സംഘര്‍ഷമുണ്ടാക്കിയതാണ് ഇതിന് കാരണം. വിളക്കും മറ്റും മറിച്ചിട്ടു. ചിലത് പൊട്ടി വീണു. പള്ളിയില്‍ ഏറ്റവും പരിപാവനമായ ഇടമാണ് അള്‍ത്താര. ഇവിടെയാണ് അക്രമങ്ങള്‍ ഇന്ന് സംഭവിച്ചത്.

രണ്ടു വിഭാഗവും നേര്‍ക്കു നേര്‍ത്തുമ്പോള്‍ പൊലീസുകാരെ പോലും അപമാനിക്കുന്നു. ഹിന്ദുക്കളായ പൊലീസുകാരെ പോലും ഇറക്കി വിടണമെന്ന ആക്രോശങ്ങളുണ്ടായി. കുര്‍ബാനയില്‍ ആര്‍ക്കും പങ്കെടുക്കാം. അതിന് മതേതര സ്വഭാവമാണുള്ളത്. എന്നിട്ടും വിചിത്രമായ ആവശ്യങ്ങള്‍ സമരക്കാര്‍ ഉയര്‍ത്തുന്നു. രണ്ടു വിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇതാണ് എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നത്. ഇന്നലെ വൈകിട്ട് അഞ്ചു മണിക്കാണ് എല്ലാം തുടങ്ങുന്നത്. എട്ട് മണിക്ക് ഓദ്യോഗിക പക്ഷം കുര്‍ബാന നടത്തി. ഇതേ സമയം മറ്റേ വിഭാഗവും ഉണ്ടായിരുന്നു. ഇന്ന് രാവിലെ വീണ്ടും രണ്ടു കൂട്ടരും പള്ളിയിലേക്ക് എത്തി.

വെള്ളിയാഴ്ച വൈകിട്ട്, നാടകീയ സംഭവങ്ങള്‍ക്കാണ് എറണാകുളം സെന്റ് മേരീസ് ബസലിക്ക സാക്ഷ്യം വഹിച്ചത്.ഏകീകൃത കുര്‍ബാന അര്‍പ്പണത്തിനായി പള്ളി അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പൂതവേലില്‍ വരുന്ന വിവരമറിഞ്ഞ് വിമത വിഭാഗം വിശ്വാസികളും വൈദികരും നേരത്തെ തന്നെ പള്ളിയില്‍ നിലയുറപ്പിച്ചിരുന്നു. തുടര്‍ന്ന് ജനാഭിമുഖ കുര്‍ബാന ആരംഭിച്ചു. പിന്നീട് പള്ളിയിലെത്തിയ ഫാദര്‍ ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാനയും അര്‍പ്പിച്ചു. ഇതിനു ശേഷം ഏകീകൃത കുര്‍ബാന അവസാനിച്ചെങ്കിലും രാത്രി വൈകിയും ജനാഭിമുഖ കുര്‍ബാന തുടരുകയായിരുന്നു.ഇത് മറുവിഭാഗം ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.