‘മുല്ലപ്പെരിയാറിലെ പുതിയ ഡാം നിര്‍മ്മാണത്തിന് കേരളത്തിന് അനുമതി നല്‍കരുത്’; കേന്ദ്രത്തിന് കത്തയച്ച്‌ എംകെ സ്റ്റാലിൻ

ചെന്നൈ : മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമ്മാണത്തിന് അനുമതി നല്‍കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സ്റ്റാലിൻ കത്തെഴുതി. സുപ്രീംകോടതി ഉത്തരവ് മറികടന്നുള്ളതാണ് കേരളത്തിന്‍റെ നീക്കം. കേരളം മുന്നോട്ട് പോയാല്‍ കോടതിയലക്ഷ്യം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ ലംഘിച്ച്‌ പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നതിനുള്ള പഠനം നടത്താനുള്ള കേരളത്തിന്‍റെ നിർദേശം കേന്ദ്ര സർക്കാർ പരിഗണിച്ചതില്‍ ശക്തമായ എതിർപ്പാണ് തമിഴ്നാട് രേഖപ്പെടുത്തുന്നത്.

Advertisements

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവിനാണ് സ്റ്റാലിൻ കത്തയച്ചത്. മേയ് 28 ന് ചേരുന്ന സമിതി യോഗത്തില്‍ പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച അജണ്ട ഉപേക്ഷിക്കുകയും ഭാവിയില്‍ കേരളത്തില്‍ നിന്ന് അത്തരം ഒരു നിർദ്ദേശവും ഏറ്റെടുക്കാതിരിക്കുകയും ചെയ്യണമെന്നുമാണ് തമിഴ്നാടിന്‍റെ ആവശ്യം. നിലവിലുള്ള അണക്കെട്ട് എല്ലാ മേഖലകളിലും സുരക്ഷിതമാണെന്ന് വിവിധ വിദഗ്ധ സമിതികള്‍ കണ്ടെത്തുകയും 2006 ലും 2014 ലും സുപ്രീം കോടതി വിധിന്യായങ്ങളിലൂടെ അംഗീകരിക്കുകയും ചെയ്തതാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

Hot Topics

Related Articles