കോട്ടയം: സ്വപീന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) സ്റ്റാർ അംബാസിഡർ വോട്ടർ എൻറോൾമെന്റ് പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ 27,428 പേരെ വോട്ടർ പട്ടികയിൽ പുതുതായി പേരു ചേർത്തു. പരിപാടിയുടെ ഭാഗമായി ഏറ്റവും കൂടുതൽ പേരെ വോട്ടർപട്ടികയിൽ പേരു ചേർത്തതിന് വിവിധ വിഭാഗങ്ങളിലുള്ളവരെ സ്റ്റാർ അംബാസിഡർമാരായി തിരഞ്ഞെടുത്തു.
ലിറ്റിൽ അംബാസിഡറായി ചിറക്കടവ് യു.പി. സ്‌കൂളിലെ വിദ്യാർഥി മനു ശങ്കർ എം നായരെയും,
യൂത്ത് അംബാസിഡർ ആയി പാലാ സെന്റ് തോമസ് കോളജിലെ വിദ്യാർഥി കെ.വി. നവീൻ ഷിയാനെയും തെരഞ്ഞെടുത്തു. അങ്കൺവാടി പ്രവർത്തകരായ പി. ബിനു തങ്കപ്പൻ, പി.കെ. സബിത എന്നിവർ അങ്കണവാടി അംബാസിഡർ, കോട്ടയം സ്വദേശി രാജിമോൾ പി. ബാബു ബ്രൈറ്റ് അംബാസിഡർ, വൈക്കം സ്വദേശി ദിവ്യമോൾ രാമചന്ദ്രൻ സ്മാർട്ട് അംബാസിഡർ എന്നീ വിഭാഗങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടു.
വോട്ടർ പട്ടികയിൽ പേരു ചേർക്കൽ; സ്റ്റാർ അംബാസിഡർമാരെ തിരഞ്ഞെടുത്തു
Advertisements