കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ കോട്ടയത്ത് നടക്കുന്ന പരിപാടുകളുടെ ഭാഗമായി നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കോട്ടയം ജില്ലാതല വാർഷികാഘോഷത്തിന്റെ ഉൽഘാടനത്തിനോടനുബന്ധിച്ചാണ്
ഏപ്രിൽ 28 ന് രാവിലെ ഒൻപതു മുതൽ കോട്ടയം നഗരത്തിൽ കോട്ടയം നഗരത്തിൽ പൊതുജനങ്ങളുടെ സൗകര്യാർത്ഥം ഏർപ്പെടുത്തിയിട്ടുള്ളത്.
Advertisements
ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ
- ചിങ്ങവനം ഭാഗത്തു നിന്നും എം.സി റോഡിലൂടെ വരുന്ന വലിയ വാഹനങ്ങൾ സിമന്റ് കവല ജംഗ്ഷനിൽ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാൽ റോഡുവഴി തിരുവാതുക്കൽ- കുരിശുപള്ളി- അറുത്തൂട്ടി ജംഗ്ഷനിൽ എത്തി കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു പോകേണ്ടതും ടൗണിലേക്കും മെഡിക്കൽ കോളേജ് ഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾ വലത്തോട്ട് തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ് .ടൗണിലേക്ക് പോകേണ്ട പ്രൈവറ്റ് ബസ്സുകൾ മാത്രം ചാലുകുന്ന് ജംഗ്ഷനിൽനിന്നും ബേക്കർ ജംഗ്ഷൻ വഴി നാഗമ്പടത്തേക്ക് പോകേണ്ടതാണ്
- ചിങ്ങവനം ഭാഗത്തു നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾ ഐഡ ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് ടി.ബി റോഡ് വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകേണ്ടതാണ്.
- ചിങ്ങവനം ഭാഗത്തു നിന്നും എം.സി റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡു വഴി ഈരയിൽക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോകേണ്ടതാണ്. വലിയ വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോകേണ്ടതാണ്
- കെ. കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകൾ കളക്ട്രേറ്റ്, ലോഗോസ്, റെയിൽവേ സ്റ്റേഷൻ വഴി നാഗമ്പടം ബസ് സ്റ്റാൻഡിലെത്തി പോകേണ്ടതാണ്.
- നാഗമ്പടം സ്റ്റാൻഡിൽ നിന്നും ചിങ്ങവനം ഭാഗത്തേക്ക് പേകേണ്ട ബസ്സുകൾ പതിവ് റൂട്ട് തന്നെ ഉപയോഗിക്കേണ്ടതാണ്.
- തിരുവാർപ്പ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ തിരുവാതുക്കൽ- പുത്തനങ്ങാടി വഴിയും, കുമരകം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഇല്ലിക്കൽ വഴിയും അറുത്തൂട്ടി ജംഗ്ഷനിലെത്തി ബേക്കർ ജംഗ്ഷൻ വഴി സിയേഴ്‌സ് ജംഗ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് നാഗമ്പടം ബസ്റ്റാൻഡിലേക്ക് പോകേണ്ടതാണ്.
- നാഗമ്പടം സ്റ്റാന്റിൽ നിന്നും കാരാപ്പുഴ, തിരുവാതുക്കൽ ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ ബേക്കർ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കൽ ഭാഗത്തേക്കു പോകേണ്ടതാണ്.
- നാഗമ്പടം സ്റ്റാൻഡിൽ നിന്നും ഏറ്റുമാനൂർ/ മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന പ്രൈവറ്റ് ബസുകൾ ടൗണിൽ പോകാതെ സിയേഴ്‌സ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്
- നാഗമ്പടം സ്റ്റാൻഡിൽ നിന്നും കിഴക്കോട്ട് പോകേണ്ട പ്രൈവറ്റ ബസ്സുകൾ റെയിൽവേ സ്റ്റേഷൻ – ലോഗോസ് ജംഗ്ഷനിലെത്തി ശേഷം പതിവു പോലെ പോലീസ് ക്ലബ്ബ് വഴി പോകേണ്ടതാണ്
- കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ഏറ്റുമാനൂർ, കുമരകം, ചേർത്തല തുടങ്ങിയ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ കല്യാണ് സിൽക്‌സിന് മുമ്പിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് സ്റ്റാർ ജംഗ്ഷൻ വഴി പുളിമൂട് ജംഗ്ഷനിലെത്തി ഇടതു തിരിഞ്ഞ് കാരാപ്പുഴ-തിരുവാതുക്കൽ- അറുത്തൂട്ടി ജംഗ്ഷനിലെത്തി പോകേണ്ടതാണ്
- ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾ ഗാന്ധിനഗറിൽ നിന്നും തിരിഞ്ഞ് മെഡിക്കൽ കോളേജ്കുടയംപടി ചാലുകുന്നു് – അറുത്തൂട്ടി തിരുവാതുക്കൽ – കാരാപ്പുഴ പുളിമൂട് ജംഗ്ഷൻ വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തേണ്ടതാണ്.
- ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന ചെറു വാഹനങ്ങൾ വട്ടമൂട് വഴി കഞ്ഞിക്കുഴിയിലെത്തി പുതുപ്പള്ളി വഴി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ടതാണ്.
- ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ പതിവു പോലെ നാഗമ്പടം സ്റ്റാൻഡിലെത്തി സർവ്വീസ് അവസാനിപ്പിക്കേണ്ടതാണ്.