സംയുക്ത കർഷക സമിതിയുടെ ലക്നൗ ചലോ” ഏറ്റുമാനൂരിൽ

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച `ലക്നൗ ചലോ’ സമരം ഏറ്റുമാനൂരിൽ എൻസിപി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി ഉദ്ഘാടനം ചെയ്തു. മാസങ്ങളായി സമരം ചെയ്യുന്ന കർഷകരെ പരിഗണിക്കാതെ കേന്ദ്രസർക്കാർ ഫാസിസ്റ്റ് സമീപനം തുടരുകയാണെന്ന് രാജേഷ് നട്ടാശ്ശേരി ആരോപിച്ചു. ലക്ഷക്കണക്കിന് കർഷകരാണ് കേന്ദ്രത്തിൻ്റെ തെറ്റായ സമീപനങ്ങളുടെ തിക്ത ഫലം അനുഭവിക്കുന്നത്. ഇത് തിരിച്ചറിഞ്ഞിട്ടും കോർപ്പറേറ്റുകൾക്ക് വേണ്ടി ദാസ്യവേല ചെയ്യുകയാണ് ബിജെപി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവിധ കർഷക സംഘടനാ നേതാക്കളായ റ്റി .വി ബിജോയി,കർഷ സംഘം സംസ്ഥന കമ്മറ്റി അംഗം
ഗീതാ ഉണ്ണികൃഷ്ണൻ, കെ വി പുരുഷൻ, എം.ഡി വർക്കി, എൻ.പി സുകുമാരൻ ,വി.എൻ ബാബു, മുരളി തകടിയേൽ, കെ.എസ് രഘുനാഥൻ നായർ, പി.ചന്ദ്രകുമാർ ,
പി ഡി വിജയൻ നായർ , നാസർ ജമാൽ , അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles