സംസ്ഥാന ചലച്ചിത്ര അവാർഡിന് പോരാട്ടം കടുക്കുന്നു; മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെ അവാർഡ് പോരാട്ട പട്ടികയിൽ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള കാറ്റഗറിയിൽ മത്സരം കടുക്കുന്നു.
മലയാളത്തിലെ സൂപ്പർതാരങ്ങളെല്ലാം ഇത്തവണ മത്സരരംഗത്തുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി യുവതാരങ്ങളുടെ പേരുകൾ വരെ മികച്ച നടനുള്ള കാറ്റഗറിയിൽ ഇത്തവണ ഒന്നിച്ച് പരിഗണിക്കപ്പെട്ടു.
സൂപ്പർതാരങ്ങൾ ഒരുപാട് ഉണ്ടെങ്കിലും മികച്ച നടനുള്ള മത്സരത്തിൽ മൂന്ന് പേരാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മികച്ച നടനാകാൻ ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുന്നത് ഇന്ദ്രൻസ്, ജോജു ജോർജ്ജ്, ഫഹദ് ഫാസിൽ എന്നിവരാണ്.

Advertisements

ഹോമിലെ അഭിനയത്തിനാണ് ഇന്ദ്രൻസിനെ പരിഗണിച്ചിരിക്കുന്നത്. നായാട്ടിലെ അഭിനയമാണ് ജോജു ജോർജ്ജിന് മേൽക്കൈ കൊടുക്കുന്നത്. ഫഹദ് ഫാസിൽ ശക്തമായി മത്സരരരംഗത്തുള്ളത് ജോജിയിലെ വേഷപകർച്ചയിലൂടെ. നായാട്ടിലെ അഭിനയത്തിനു കുഞ്ചാക്കോ ബോബനേയും ജൂറി പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Hot Topics

Related Articles