കർഷകദ്രോഹ ബജറ്റിനെതിരെ കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ മാന്നാനത്ത് പ്രതിഷേധിച്ചു ; വീഡിയോ കാണാം

മാന്നാനം : കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബജറ്റിനെതിരെ കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ മാന്നാ നം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു കേന്ദ്ര ങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. മാന്നാനം ജംഗ്ഷനിൽ നടന്ന സമരം കർഷക തൊഴിലാളി യൂണിയൻ മേഖല കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറിയുമായ മഞ്ജു ജോർജ് ഉദ്ഘാടനം ചെയ്തു.

Advertisements

മേഖലാ വൈസ് പ്രസിഡന്റ് എം. വി. പ്രകാശൻ,മേഖല കമ്മിറ്റി അംഗം പൊന്നമ്മ തങ്കപ്പൻ, ബ്രാഞ്ച് സെക്രട്ടറി ഷിനോ മാത്യു എന്നിവർ സംസാരിച്ചു. വേലം കുളം ജംഗ്ഷനിൽ ലോക്കൽ കമ്മിറ്റി അംഗം വി. കെ. ഷിബു സമരം ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി യൂണിയൻ മേഖലാ സെക്രട്ടറി കെ. ടി.ഗോപി, വാർഡ് മെമ്പർ അമ്പിളി പ്രദീപ് എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാല്പത്തിമല ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമരം ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ മേഖലാ കമ്മിറ്റി അംഗവുമായ പി. എൻ.പുഷ്പൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി കുഞ്ഞൂട്ടി, മേഖല കമ്മിറ്റി അംഗം കെ. സി. സണ്ണി, എൽ.സി അംഗങ്ങ ളായ സെബിൻ മാത്യു, അനൂപ് അഷ്‌റഫ്‌ പൊന്നമ്മ രാഘവൻ തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു.

Hot Topics

Related Articles