സംസ്ഥാനത്ത് വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനി മതം വേണ്ട: വിപ്ലവ കരമായ തീരുമാനവുമായി സംസ്ഥാന സർക്കാർ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായി മന്ത്രി

തിരുവനന്തപുരം: മതത്തിന്റെ പേരിൽ വിവാഹം നടക്കുന്ന നാട്ടിൽ വിവാഹ രജിസ്‌ട്രേഷനു മതം മാനദണ്ഡമല്ലെന്നു പ്രഖ്യാപനവുമായി മന്ത്രി. സംസ്ഥാനത്ത് ഇനി മുതൽ മതത്തിന്റെ അടിസ്ഥാനത്തിൽ വിവാഹം രജിസ്റ്റർ ചെയ്യേണ്ടെന്ന പ്രഖ്യാപനം നടത്തി രംഗത്ത് എത്തിയിരിക്കുന്നത് മന്ത്രി എം.വി ഗോവിനന്ദനാണ്. വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ വിവാഹ രജിസ്‌ട്രേഷന് ആവശ്യമില്ല. വിവാഹ രജിസ്‌ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്നും മന്ത്രി പറഞ്ഞു.

Advertisements

2008ലെ വിവാഹ രജിസ്‌ട്രേഷൻ് ചട്ടങ്ങൾ് പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, 2015 ൽ ചട്ടത്തിൽ ഭേദഗതി വരുത്തി. തുടർന്നാണ് പരാതികൾ ഉയർന്നുവന്നതെന്ന് മന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാഹങ്ങളുടെ സാധുത നിർണയിക്കുന്നത് വിവാഹിതരാകുന്ന വ്യക്തികളുടെ മതം അടിസ്ഥാനപ്പെടുത്തി മാത്രമല്ല. വിവാഹ രജിസ്‌ട്രേഷനു വേണ്ടി കക്ഷികൾ നൽകുന്ന ഫോറം ഒന്നിൽ കക്ഷികളുടെ മതമോ, വിവാഹം നടന്ന രീതിയോ രേഖപ്പെടുത്തേണ്ടതുമില്ല.

നിലവിൽ പലയിടങ്ങളിലും ജനന തീയതി തെളിയിക്കാൻ സമർപ്പിക്കുന്ന സ്‌കൂൾ സർട്ടിഫിക്കറ്റ് പോലുള്ള രേഖകളിൽ നിന്നാണ് രജിസ്ട്രാർമാർ മതം നിർണയിക്കുന്നത്. അത്തരത്തിലുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിൽ അധിക വിവരങ്ങൾ ആരായുന്ന പതിവുണ്ട്. അത്തരം സമീപനങ്ങൾക്ക് അറുതിവരുത്താനാണ് സർക്കുലർ ഇറക്കിയത്. സമൂഹത്തിലെ നവോത്ഥാന മൂല്യങ്ങളെ പരിപോഷിപ്പിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ ബാധ്യതയുടെ ഭാഗമാണിതെന്നും മന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles