കൊക്കയാർ: സംസ്ഥാന ഭരണത്തിലെ അഴിമതികൾ ഇന്ന് ഇടത് പ്രാദേശീക ജനപ്രതിനിധികൾക്കും പ്രചോദനമായിരിക്കുകയാണന്നു കെ.പി.സി.സി.ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ് പറഞ്ഞു. അഴിമതിക്കാരായ കൊക്കയാർ ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്് അംഗങ്ങൾ രാജിവക്കണമെന്നാവശ്യപെട്ടു കോൺഗ്രസ് കൊക്കയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വ മേഖലയിലും അഴിമതിയൊരുക്കുകയും അതിനെ ന്യായികരിക്കുകയും ചെയ്യുകയാണ്, ഇതു കീഴ് വഴക്കമായി കണ്ടാണ് പ്രദേശീക ഭരണക്കാരും അഴിമതി നടത്തുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
നാരകംപുഴ ജങ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഡി.സി.സി.ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ഫൽഗ് ഓഫ് ചെയ്തു. ഷാഹുൽ പാറയക്കൽ അധ്യക്ഷത വഹിച്ചു. തുടർന്നു പഞ്ചായത്താഫീസ് പരിസരത്തു വച്ചു മാർച്ചു പൊലീസ് തടഞ്ഞു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തി പളളി യുടെ അധ്യക്ഷത വഹിച്ചു. നൗഷാദ് വെംബ്ലി,, ടോണി തോമസ് ,സണ്ണി തട്ടുങ്കൽ,ഓലിക്കൽ സുരേഷ്, അയ്യൂബ് ഖാൻ കട്ടുപ്ലാക്കൽ, സ്വർണ്ണലത അപ്പുക്കുട്ടൻ, വി.ജെ. സുരേഷ് കുമാർ ഐ.എം.യശോധയിൽരൻ,കെ.എച്.തൗഫീക്, കെ.ഷിബു, ബെന്നി സെബാസ്റ്റ്യൻ,സ്റ്റാൻലി സണ്ണി, സുനിത ജയപ്രകാശ്, ജോസ്സി ജോസഫ്,ആൽവിൻ ഫിലിപ്പ്,ഐസിമോൾ ബിപിൻ,ടി.ഐ.മാത്യു,എന്നിവർ സംസാരിച്ചു.
സംസ്ഥാന ഭരണത്തിലെ അഴിമതികൾ ഇന്ന് ഇടത് പ്രാദേശീക ജനപ്രതിനിധികൾക്കും പ്രചോദനമായി: റോയി കെ.പൗലോസ്
Advertisements