സംസ്ഥാന റോളർ ഹോക്കി മത്സരങ്ങൾ ഇന്ന് മുതൽ തൃശൂരിൽ

 
കോട്ടയം: സംസ്ഥാന കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ, പെൺ റോളർ ഹോക്കി മത്സരങ്ങൾ തൃശൂർ മാള ഹോളി ഗ്രേസ് അക്കാദമിയിൽ 18 മുതൽ 21 വരെ നടക്കും. 18 ന് രാവിലെ 10 ന് ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ.എം.വിജയൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഡിസംബർ 11 മുതൽ 21വരെ  ചണ്ഡിഗറിലെ മൊഹാലിയിൽ നടക്കുന്ന ദേശീയ റോളർ ഹോക്കി ചാമ്പ്യൻ ഷിപ്പിലേക്കുള്ള കേരളാ ടീമിനെ ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കുമെന്ന് കേരള റോളർ സ്‌കേറ്റിങ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Advertisements

Hot Topics

Related Articles