തിരുവനന്തപുരം: ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്‌കൂളുകളിലേയ്ക്ക് പുസ്തക സഞ്ചിയുമായി യാത്ര ആരംഭിച്ച കുട്ടികളെ വീണ്ടും വെല്ലുവിളിച്ച് ഒമൈക്രോൺ. കുട്ടികളെ സ്‌കൂളിന്റെ പടികയറ്റാതെ എത്തിയ ഒമൈക്രോണാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. ഒമൈക്രോൺ വിലയിരുത്തിയ ശേഷം മാത്രമേ സംസ്ഥാനത്ത് ഇനി സ്‌കൂളുകൾ തുറക്കുന്നതിനെപ്പറ്റി ആലോചിക്കാൻ പോലും സാധിക്കൂ. ഇതേപ്പറ്റി വിദ്യാഭ്യാസ വകുപ്പും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വിദ്യാലയങ്ങളിൽ ക്ലാസുകൾ വൈകിട്ടുവരെയാക്കാനുള്ള തീരുമാനം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ആഘാതം കൂടി വിലയിരുത്തിയ ശേഷം മാത്രം മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. ഡിസംബർ 15 മുതൽ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾ വൈകിട്ടുവരെയാക്കാൻ വിദ്യാഭ്യാസവകുപ്പ് ഉന്നതതല യോഗത്തിൽ ധാരണയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തും ജാഗ്രത ശക്തമാണ്. സ്‌കൂളുകളുടെ നിലവിലെ സമയക്രമം മാറ്റണമെങ്കിൽ ദുരന്തനിവാരണവകുപ്പിന്റെ അനുമതി ആവശ്യമാണ്. ക്ലാസുകൾ വൈകിട്ടുവരെയാക്കുന്നതുസംബന്ധിച്ച നിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന.