വാഹന നികുതിയിലെ വർദ്ധനവ്: കേരളീയം ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ കരിദിനാചരണം നടത്തി

കോട്ടയം: കേരളീയം ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ കെ.ടി.ഡി.ഒ ഏപ്രിൽ -1 കരിദിനമായി ആചരിച്ചു. മോട്ടോർ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഫിറ്റ്‌നസ് ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് കരിദിനം ആചരിച്ചു ടൂറിസ്റ്റ് ടാക്‌സി മേഖലയിൽ പണിയെടുക്കുന്നവർക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. കേന്ദ്രസർക്കാർ നടപ്പാക്കിയിരിക്കുന്നത് ഈ നയം.

Advertisements

കേന്ദ്ര മോട്ടോർ നിയമ ഭേദഗതിയുടെ പേരിൽ നടപ്പാക്കുന്ന രജിസ്‌ട്രേഷൻ ഫീസ് വർദ്ധനവ് ടൂറിസ്റ്റ് ടാക്‌സി മേഖലകളെ ഒരു രീതിയിലും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് ഡീസൽ, പെട്രോൾ വിലവർധനവ് സ്‌പെയർപാർട്‌സ് വില ഇൻഷുറൻസ് വർദ്ധനവ്. എന്നിവ ടൂറിസ്റ്റ് ടാക്‌സി മേഖലയെ തകർത്തെറിയും. എന്ന് സംസ്ഥാന ഭാരവാഹികളായ. മനോജ് കോട്ടയം, മനോജ് തൃശൂർ, അനൂപ് പാറശ്ശാല. സോണി, കാവാലം, വിശ്വൻ പൊന്നാനി, ഫൈസൽ പത്തനംതിട്ട, മുത്തലി പാലക്കാട്, ഉദയ ദേവി, കൊല്ലം, ബിജു മണ്ണടി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോവിഡ് മഹാമാരി ക്ക് ശേഷം ടൂറിസം മേഖലകൾ ഈ അവസ്ഥയിൽനിന്നും ഒന്ന് മോചിതരായി വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ നയം അതിൽ പ്രതിഷേധിച്ചു കൊണ്ടാണ് ഏപ്രിൽ -1 കരിദിനമായി ആചരിച്ചത് .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.