കേരള റബ്ബർ ലിമിറ്റഡിലെ നിർമ്മാണ കരാർ എടുത്തിട്ടുള്ള ഹെദർ കൺസ്ട്രക്ഷൻ കമ്പനി പ്ലാൻ 4-എന്ന ബിൽഡിംഗ് പ്രോജക്ടിൻ്റെ തൊഴിൽ നിഷേധത്തിനെതിരെ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. ഇതര സംസ്ഥാന തൊഴിലാളികളെ കഴിഞ്ഞ ഒരു മാസമായി പുതിയ സൈറ്റിൽ പണിയെടുപ്പിക്കുകയാണ്. കഴിഞ്ഞ മേയ് മാസത്തിൽ ഉണ്ടാക്കിയ എഗ്രിമെൻ്റ് കാറ്റിൽ പറത്തി പൂർണ്ണമായി കരാർ വർക്ക് ചെയ്യിപ്പിക്കുന്നതിന് വേണ്ട നടപടികളാണ് കരാർ കമ്പനി തുടരുന്നത്.
മാർച്ചിന് സിഐടിയു, ഐഎൻടിയുസി, എ ഐ ടി യു സി യൂണിയനുകൾ നേതൃത്വം നൽകി. ഏ.കെ രജീഷ്, സി എം രാധാകൃഷ്ണൻ സി ഐ ടി യു -എസ് എസ് മുരളി, എം.ആർ ഷാജി ഐഎൻടിയുസി
സി എ കേശവൻ, പി.പി ഷാജി, സുനിൽകുമാർ എ ഐ ടി യു സി എന്നിവർ സംസാരിച്ചു.