ജൽ ജീവൻ മിഷൻ പദ്ധതിക്കെതിരെ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ നടക്കുന്ന സമരങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് എൻ സി പി നിയോജക മണ്ഡലം കമ്മിറ്റി. 40 വർഷങ്ങളായി കുടിവെള്ള കണക്ഷൻ ഇല്ലാത്ത പ്രദേശങ്ങളിൽ ഉൾപടെ വാട്ടർ അതോറിറ്റി പൈപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞു.
4 എം എൽ ടി ജലം മുൻകാലങ്ങളിൽ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ പ്രതിദിനം കല്ലിശ്ശേരി കാറ്റോട് പദ്ധതികളിൽ നിന്നും ജോബ് മൈക്കിൾ എം എൽ എ യുടെ ശ്രമഫലമായി 15 എം എൽ ടി കുടിവെള്ളം ചങ്ങനാശ്ശേരിക്കു ലഭിക്കുന്നു.
പെരുന്നയിൽ ഓവർ ഹെഡ് ടാങ്കിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.
മോർകുളങ്ങരയിൽ ആരംഭിക്കുന്ന വാട്ടർ ട്രീറ്റ് മെന്റ് പ്ലാന്റിലേക്കു കാറ്റോട് നിന്നും അഡിഷണൽ മോട്ടോർ പ്രവർത്തിപ്പിച്ചു എത്തിക്കുന്ന ജലം ശുദ്ദകരിച്ചു. ചങ്ങനാശ്ശേരിയിൽ ആകമാനമുള്ള പ്രദേശങ്ങളിൽ എത്തിച്ചു കുടിവെള്ള ഷാമം പൂർണമായി പരിഹരിക്കുവാനുള്ള ശ്രമം നടക്കുമ്പോൾ രാഷ്ട്രീയ പ്രേരിതമായി ഇതിനെതിരെ പ്രചരണം നടത്തുന്നവർ ജനങ്ങളിൽ നിന്നും ഒറ്റപ്പെടുമെന്ന് യോഗം അഭിപ്രായപെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് ലിനു ജോബ് ആദ്യക്ഷത വഹിച്ച പരുപാടി വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷാണ് ഉദ്ഘാടനം ചെയ്തത്.
എൻ സി ജോർജ്കുട്ടി, അഡ്വ സതീഷ് തെങ്ങുംത്താനം, അഡ്വ ജയപ്രകാശ് നാരായണൻ, എസ് ദേവദാസ്, കെ എസ് സോമനാഥ്, സിബി അടവിച്ചിറ, ബാബു കവലക്കൻ,സെയിദ് മുഹമ്മദ്, വിഷ്ണു എം കെ, വിനോദ് കുറിച്ചി, ജോസ് കുട്ടി ചെറുപുഷ്പം, ബാലു ചീരം ചിറ, ലിജോ ജോർജ്, സിജോ പോളക്കൻ എന്നിവർ പ്രസംഗിച്ചു.