പണിമുടക്കിൽ പണിമുടക്കി വൈദ്യുതിയും : ദുരിതം ജനത്തിന് : മഴയും കാറ്റും വിളിച്ചപ്പോൾ വൈദ്യുതി പോയി : ജില്ലയിൽ പല പ്രദേശങ്ങളിലും നാല് മണിക്കൂറായി വൈദ്യുതി ഇല്ല : ഫോണെടുക്കാതെ മറുപടി പറയാതെ അധികൃതർ

കോട്ടയം : കനത്ത മഴയിലും കാറ്റിലും ജില്ലയിലെ പല പ്രദേശങ്ങളിലും വൈദുതി മുടങ്ങി. പണിമുടക്ക് ദിവസമായതിനാൽ വൈദുതി മുടങ്ങിയത് പല പ്രദേശത്തും വൈദ്യുതി വിതരണത്തെയും ബാധിച്ചു. വൈകിട്ട് ആറു മണിയോടെ മുടങ്ങിയ വൈദ്യുതി പത്ത് മണിയായിട്ടും ജില്ലയിൽ പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. പല സ്ഥലത്തും വൈദ്യുതി മുടങ്ങിയെങ്കിലും പല സ്ഥലത്തും കെ.എസ്.ഇ.ബി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഫോൺ പോലും എടുക്കുന്നില്ലന്ന് പരാതി ഉയർന്നിട്ടുണ്ട്. പണിമുടക്ക് ദിവസത്തെ വൈദ്യുതി മുടക്കം ജനത്തെ വലച്ചിരിക്കുകയാണ്. നൂറ് കണക്കിന് ആളുകളാണ് ഇതിനോടകം ജാഗ്രതാ ന്യൂസ് ലൈവ് അഡ്മിൻ നമ്പരുകളിൽ ബന്ധപ്പെട്ടിരിക്കുന്നത്.

Advertisements

പുതുപ്പള്ളി മാങ്ങാനം ഭാഗത്ത് വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞതായി പരാതി. പുതുപ്പള്ളി വൈദ്യുതി സെക്ഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് കനത്ത മഴയെ തുടർന്ന് വൈദ്യുതി മുടങ്ങിയത്. ഇതോടെ പ്രദേശമാകെ ഇരുട്ടിലായിരിക്കുകയാണ്. വിജയപുരം പഞ്ചായത്തിലെ രണ്ട് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്താണ് ഇപ്പോൾ വൈദ്യുതി മുടങ്ങിയിരിക്കുന്നത്. കെ.എസ്.ഇ.ബി ഓഫിസ് അധികൃതരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. ജാഗ്രത ന്യൂസ് ലൈവിന്റെ അറിയിപ്പ് കണ്ടാണ് നാട്ടുകാർ വിവരം അറിയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചാന്നാനിക്കാട്, പരുത്തും പാറ , സദനം, പാറപ്പുറം , നെല്ലിക്കൽ , പനച്ചിക്കാട്, ചോഴിയക്കാട് എന്നീ സ്ഥലങ്ങൾ ഇരുട്ടിലായിട്ട് നാലു മണിക്കൂറിലധികമായി. പള്ളം വൈദ്യുതി സെക്ഷന്റെ കീഴിൽ വരുന്ന ഈ പ്രദേശങ്ങളിൽ ആറു മണി കഴിഞ്ഞപ്പോൾ മുടങ്ങിയ വൈദ്യുതി രാത്രി പത്ത് മണി കഴിഞ്ഞിട്ടും കെ എസ് ഇ ബി അധികൃതർ പുനസ്ഥാപിച്ചിട്ടില്ല. ഫോണിൽ വിളിക്കുമ്പോൾ ഫീഡർ ലൈന്റെ തകരാറാണ് , നോക്കിക്കൊണ്ടിരിക്കുകയാണെന്ന മറുപടിക്കും മണിക്കൂറുകളുടെ പഴക്കമായി.

രണ്ടു ദിവസം പ്രഖ്യാപിച്ചിരിക്കുന്ന തൊഴിലാളികളുടെ പണിമുടക്കിന്റെ ആദ്യ ദിവസം തന്നെ ഉണ്ടായ വൈദ്യുതി മുടക്കം പരിഹരിക്കുവാൻ കെ എസ് ഇ ബി യും താൽപ്പര്യമെടുക്കുന്നില്ല. പരീക്ഷക്കാലമായതിനാൽ വൈദ്യുതി മുടക്കം ഏറെ ബുദ്ധിമുട്ടിലാക്കുന്നത് വിദ്യാർത്ഥികളെ തന്നെയാണെന്ന കാര്യവും സമരക്കാർ കാര്യമാക്കുന്നതേയില്ല.

കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിൽ കളക്ടറേറ്റ് ഭാഗം , കുറിച്ചി സെക്ഷന്റെ പരിധിയിൽ രണ്ടാം വാർഡ് അടക്കം രണ്ട് വാർഡുകൾ , പള്ളം സെക്ഷന്റെ പരിധിയിൽ വരുന്ന ചിങ്ങവനം ഭാഗം , അയ്മനം വൈദ്യുതി സെക്ഷൻ , ഒളശ പരിപ്പ് എന്നീ വൈദ്യുതി സെക്ഷൻ എന്നീ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയിട്ട് നാല് മണിക്കൂറിൽ ഏറെയായി. നാട്ടകം വൈദ്യുതി സെക്ഷന്റെ പരിധിയിൽ മൂലവട്ടം , സിമന്റ് കവല , ദിവാൻ കവല , കുറ്റിക്കാട് , മറിയപ്പള്ളി , എന്നിവിടങ്ങളിൽ അടക്കം വൈദ്യുതി നാല് മണിക്കൂറായി മുടങ്ങിക്കിടക്കുകയാണ്.

Hot Topics

Related Articles