കോട്ടയം : സെറ്റോയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന 48 മണിക്കൂർ പണിമുടക്കം രണ്ടാം ദിവസവും തുടരുമെന്ന് സെറ്റോ ജില്ലാ ചെയർമാർ രഞ്ജു കെ മാത്യു അറിയിച്ചു. പണിമുടക്കിനെ തുടർന്ന് സർക്കാർ ഓഫീസുകളിൽ ഹാജർ കുറഞ്ഞതിനെ വിമർശിച്ച് ഹൈക്കോടതി രംഗത്ത് വന്നതിന് പിന്നാലെ സർക്കാർ ഡയസ്നോൺ ഏർപ്പെടുത്തിയത് കാര്യമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻകൂട്ടി കളക്ടർക്ക് നോട്ടീസ് നൽകിയാണ് പണിമുടക്ക് നടത്തുന്നത്. തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ പണിമുടക്കുവാൻ ജീവനക്കാർക്ക് അവകാശമുണ്ട്. ചൊവ്വാഴ്ചയും പൂർണതോതിൽ പണിമുടക്കുമെന്ന് സെറ്റോ നേതാക്കൾ പറഞ്ഞു.