തോറ്റു പോയവനില്‍ നിന്നും ജീവിതം തിരികെപ്പിടിച്ച് ലോക ക്രിക്കറ്റ് ബോര്‍ഡില്‍ ബ്രോഡ് എന്ന് എഴുതിച്ചേര്‍ത്ത പോരാളി ; സ്റ്റുവര്‍ട്ട് ക്രിസ്റ്റഫര്‍ ജോണ്‍ ബ്രോഡ് പടിയിറങ്ങുമ്പോൾ

സ്പോർട്സ് ഡെസ്ക്ക് : 2007 ലെ പ്രഥമ ടി ട്വന്റി ലോകകപ്പ്. സെപ്റ്റംബര്‍ 19ന് ഡര്‍ബനില്‍ നടന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരം. ചരിത്രങ്ങള്‍ ഒരുപാട് പിറന്ന മത്സരം. പക്ഷേ ഓര്‍മ്മത്താളുകളില്‍ കുറിക്കപ്പെട്ടത് ഒരു യുവ ബോളറുടെ കണ്ണീര്‍ത്തുള്ളികളില്‍ തൂലിക മുക്കിയാണ്. തന്റേതല്ലാത്ത കാരണത്താല്‍ പഴി കേള്‍ക്കേണ്ടി വന്നവന്‍. ഫ്‌ളിന്റോഫെന്ന ഇംഗ്ലണ്ടിലെ സീനിയര്‍ താരത്തിന്റെ പ്രകോപനപരമായ പെരുമാറ്റത്തിന് ഇന്ത്യയുടെ സൂപ്പര്‍ താരം യുവ് രാജ് സിംഗ് മറുപടി നല്‍കാന്‍ തിരഞ്ഞെടുത്തത് തന്റെ ബാറ്റ് തന്നെ.

Advertisements

എന്നാല്‍ അതിന് ബലിയാടാകേണ്ടി വന്നതാകട്ടെ് ഇംഗ്ലണ്ടിന്റെ യുവ ബൗളറും.
ഇംഗ്ലീഷ് ക്യാപ്റ്റന്‍ പോള്‍ കോളിംഗ് വുഡ് അടുത്ത ഓവര്‍ എറിയാന്‍ പന്തേല്‍പ്പിക്കുമ്പോള്‍ വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ച് സ്റ്റുവര്‍ട്ട് ക്രിസ്റ്റഫര്‍ ജോണ്‍ ബ്രോഡ് എന്ന സ്റ്റുവര്‍ട്ട് ബ്രോഡ് മനസ്സില്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ല. ലൈനും ലെങ്തും മാറ്റി മാറ്റി പരീക്ഷിച്ചിട്ടും പലമുണ്ടായില്ല. കലിപൂണ്ടു നിന്ന യുവരാജാവിന് മുന്നില്‍ യുവ ബൗളര്‍ തകര്‍ന്ന് തരിപ്പണമായി. 5 പന്തുകളും ഗാലറിയെ ചുംബിച്ച് ആറാമത്തെ ബൗള്‍ ഉയര്‍ന്ന് പൊങ്ങുമ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കാനെ ബ്രോഡിനായുള്ളു..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവ് രാജ് സിംഗ് ഫിനിഷസ് തിങ്‌സ് ഓഫ് ഇന്‍ സ്റ്റൈല്‍ എന്ന് കമന്ററി ബോക്‌സില്‍ രവി ശാസ്ത്രിയുടെ ശബ്ദമുയരുമ്പോള്‍ ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് നിന്ന ബ്രോഡിന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ ചോദ്യത്തിന്റെ നിഴലിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ അവിടെ ഒന്നും അവസാനിച്ചില്ല്. തോറ്റു പോയി എന്ന് കരുതിയിടത്തു നിന്നും പിന്നീടയാള്‍ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്ന് പൊങ്ങി. ഇംഗ്ലണ്ടിന്റെ നായക പദവിയിലേക്ക് കുതിക്കുന്ന കാഴ്ചക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വേദന നിറച്ച ക്രിക്കറ്റ് മൈതാനങ്ങളില്‍ കൊടുങ്കാറ്റിന്റെ വേഗതയില്‍ അയാള്‍ പുനര്‍ ജനിച്ചു. പേടിച്ചൊതുങ്ങാതെ ഭീതി നിറയ്ക്കുന്ന എണ്ണം പറഞ്ഞ പേസറായി.

ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അയാള്‍ വിരമിക്കുമ്പോള്‍ ഇംഗ്ലണ്ട് നിരയിലെ എന്ന് മാത്രമല്ല ലോകത്തിലെ മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ തന്നെ തന്റെ പേര് എഴുതിച്ചേര്‍ക്കുവാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് അയാളുടെ വിജയവും.പലരുടേയും വിരമിക്കല്‍ മത്സരം കേവലമൊരു പരാജയമായി അവസാനിക്കുമ്പോള്‍. അവിടേയും ബ്രോഡ് വ്യത്യസ്തനായി. അവസാനമായി ബാറ്റേന്തിയ പന്തില്‍ സിക്‌സും , അവസാനമായി എറിഞ്ഞ ബൗളില്‍ വിക്കറ്റും നേടി ലോക ക്രിക്കറ്റില്‍ ചരിത്രമെഴുതിയാണ് അയാള്‍ പടിയിറങ്ങുന്നത്. പരാജയത്തിന്റെ ആഴങ്ങളില്‍ മുങ്ങിത്താഴുന്നവര്‍ക്ക് അയാള്‍ എന്നും മാതൃക തന്നെയാണ്. തോറ്റു പോയവനില്‍ നിന്നും ജീവിതം തിരികെപ്പിടിച്ച് ലോക ക്രിക്കറ്റ് ബോര്‍ഡില്‍ ബ്രോഡ് എന്ന് എഴുതിച്ചേര്‍ത്ത നല്ല ഒത്ത പോരാളി.

Hot Topics

Related Articles