മലപ്പുറം: കൂട്ടുകാർക്കൊപ്പം ചാലിയാർ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ചുങ്കത്തറ ബൈപ്പാസ് റോഡില്‍ ഉരോത്തില്‍ ഗിരീഷിന്റെ മകൻ അർജുൻ (17) ആണ് ബുധനാഴ്ച ചാലിയാറില്‍ കൈപ്പിനി പാലത്തിന് സമീപത്തെ കടവില്‍ മരിച്ചത്.
Advertisements
ചുങ്കത്തറ എം.പി.എം ഹയർ സെക്കൻഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാർഥിയാണ്. ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. അർജുനെ പുഴയില്‍ കാണാതായതോടെ സുഹൃത്തുക്കള്‍ ബഹളം വെക്കുന്നത് കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തത്. ഉടനെ നിലമ്ബൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.