ഹൈദരാബാദ്: ഹോസ്റ്റല്‍ ഭക്ഷണത്തില്‍ ബ്ലേഡും പുഴുവുമെന്ന് ആക്ഷേപം. ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിലാണ് സംഭവം. ഗോദാവരി ഹോസ്റ്റലില്‍ ഇന്നലെ കൊടുത്ത ഭക്ഷണത്തിലാണ് പുഴുവും ബ്ലേഡും കണ്ടത്.
Advertisements
കഴിഞ്ഞ കുറച്ച് കാലമായി ഹോസ്റ്റലില്‍ കിട്ടുന്ന ഭക്ഷണം തീരെ മോശമെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. നേരത്തേ ഭക്ഷണത്തില്‍ കുപ്പിച്ചില്ല് കണ്ടിട്ടുണ്ടെന്നും വിദ്യാർത്ഥികള്‍ പറയുന്നു. സർവകലാശാലയുടെ മെയിൻ റോഡ് വിദ്യാർത്ഥികള്‍ ഉപരോധിച്ചു. പുഴുവരിച്ചതും ബ്ലേഡ് കിട്ടിയതുമായ ഭക്ഷണ പ്ലേറ്റുകള്‍ റോഡില്‍ കൊണ്ട് വന്ന് വച്ചായിരുന്നു പ്രതിഷേധം.