വിദ്യാർത്ഥി കൺസഷൻ ഓൺലൈൻ രജിസ്ട്രേഷൻ; സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

വിദ്യാർത്ഥികളുടെ കൺസഷൻ ഓൺലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. സർക്കാർ, അർദ്ധസർക്കാർ സ്കൂളുകളുടെ login create ചെയ്ത പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾ SCHOOL / COLLEGE LOGIN എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പട്ടികയിൽ നൽകിയിട്ടുള്ള LOGIN ID (ലിസ്റ്റിൽ ഉള്ള സ്‌കൂളിന്റെ ഈമെയിൽ വിലാസം ) ഉപയോഗിക്കേണ്ടതും, Forgot Password മുഖേന പാസ്സ്‌വേർഡ് RESET ചെയ്ത് സ്‌കൂളിന്റെ ഇമെയിലിൽ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിച്ച് തുടർനടപടികൾ പൂർത്തിയാക്കാവുന്നതാണ്.

Advertisements

ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത സ്കൂളുകളും, കോളേജുകളും (സർക്കാർ സ്കൂൾ കോളേജുകൾ ഉൾപ്പെടെ), മറ്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളും SCHOOL REGISTRATION / COLLEGE REGISTRATION ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. കെഎസ്ആർടിസി യുടെ ഹെഡ് ഓഫീസിൽ നിന്നും അനുമതി SMS /E- MAIL മുഖേന അറിയിപ്പ് ലഭിച്ചതിനു ശേഷം ഖണ്ഡിക 3-ൽ സൂചിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് LOGIN (സ്ഥാപനത്തിന്റെ ഈമെയിൽ വിലാസം) ചെയ്ത് പോർട്ടലിൽ പ്രവേശിച്ച് തുടർ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റു വിവരങ്ങൾക്കും [email protected] എന്ന ഇ – മെയിലിൽ ബന്ധപെടുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.