പെരുവന്താനം: സാഗി പഞ്ചായത്ത് എന്ന നിലയിൽ വിവിധ സർക്കാർ വിഭാഗങ്ങളുമായുള്ള യോജിച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിൻ്റെ ഭാഗമായി പെരുവന്താനം പഞ്ചായത്തും പെരുവന്താനം പോലീസും സംയുക്തമായി നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി പെരുവന്താനം സെൻ്റ് ജോസഫ് സ്കൂളുകളിൽ സ്റ്റുഡൻ്റ്സ് പോലീസ് ഗ്രൂപ്പ് രൂപീകരണവും കുട്ടികൾക്ക് ലഹരി വിരുദ്ധ ക്ലാസ്സും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഡോമിന സജി ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. പെരുവന്താനം എസ് ഐ സാലി ബി.ബി ലഹരി വിരുദ്ധ ക്ലാസുകൾക്ക് നേതൃത്വം നൽകി . പെരുവന്താനം പോലീസ് കോൺസ്റ്റബിൾ അജാസ് , സ്കൂൾ പ്രിൻസിപ്പൽ മിനി, ഹെഡ് മിസ്ട്രസ് ഉഷ റാണി മാത്യു, സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് ചുമതലയുള്ള അജിൻ, സാഗി കോഓർഡിനേറ്റർ സുഹൈൽ എന്നിവർ പങ്കെടുത്തു. ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ആണ് ക്ലാസ്സ് നടന്നത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ടീച്ചർമാർ, പരിസര പ്രദേശത്തെ ഓട്ടോ തൊഴിലാളികൾ, വ്യാഭാരി വ്യവസായി അംഗങ്ങൾ, വാർഡ് മെമ്പർ, പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ എന്നിവർ അടങ്ങിയതാണ് സ്റ്റുഡൻ്റ്സ് പോലീസ് ഗ്രൂപ്പ്. പഞ്ചായത്തിലെ ബാക്കിയുള്ള ഹൈസ്കൂൾ, ഹയർ സക്കൻഡറി സ്കൂൾ, കോളേജ് എന്നിവിടങ്ങളിൽ SPG യുടെ പ്രവർത്തങ്ങൾ ഉടൻ ആരംഭിക്കും എന്ന് എസ് ഐ അറിയിച്ചു. പഞ്ചായത്ത് വ്യാവസായിക വകുപ്പ് ഇൻ്റർൻ ജോജി, യൂത്ത് കോർഡിനേറ്റർ മനു, സെൻ്റ് ജോസഫ് സ്കൂൾ അധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.