കുറിച്ചി: കുട്ടികളിൽ വർധിച്ചു വരുന്ന ശ്രവണവൈകല്യം പഠന വിധേയ മാക്കണമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു. ലോക കേൾവി ദിനത്തോടനുബന്ധിച്ച് കുറിച്ചി കെ.എൻ. പബ്ളിക് ലൈബ്രറി സംഘടിപ്പിച്ച കേൾവി പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡണ്ട് ടി.എസ് സലിം അധ്യക്ഷത വഹിച്ചു.
ശബ്ദാ സ്പീച്ച് ആന്റ് ഹിയറിംഗ് ക്ലിനിക്കിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ കേഴ് വി പരിശോധനാ ക്യാമ്പിൽ അദ്വൈതാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ജയിംസ് വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽകുമാർ , മാത്യൂസ് മാത്യു, കെ. ദേവകുമാർ ,എൻ.ഡി. ബാലകൃഷ്ണൻ പ്രീതാകുമാരി , പ്രശാന്ത് മനന്താനം, കെ.എം. സഹദേവൻ, അനിൽ കണ്ണാടി, ജോജി നേര്യം പറമ്പിൽ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.